സ്കൂളുകളില്‍ ലൈബ്രറി പുസ്തകങ്ങള്‍ നല്‍കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം
തിരുവനന്തപുരം: സര്‍ക്കാര്‍ ഹൈസ്കൂളുകളിലും യു.പിയിലും ലൈബ്രറി പുസ്തകങ്ങള്‍ നല്‍കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം ഏര്‍പ്പെടുത്തി. ആകെ എട്ട് കോടി രൂപയുടെ പുസ്തകങ്ങളാണ് വിതരണം ചെയ്യുക. സര്‍ക്കാര്‍ ഹൈസ്കൂളുകളില്‍ 45,000 രൂപയുടെ പുസ്തകങ്ങളും യു.പിയിലെ ഓരോ ക്ലാസിലും 4,750 രൂപയുടെ പുസ്തകങ്ങളുമാണ് നല്‍കുക.
പ്രളയബാധിത മേഖലയില്‍ ലൈബ്രറി പുസ്തകങ്ങള്‍ നഷ്ടപ്പെട്ടിട്ടുള്ള ഹൈസ്കൂളുകളില്‍ 70,000 രൂപയുടെ പുസ്തകങ്ങള്‍ നല്‍കും. സ്കൂളുകള്‍ തെരഞ്ഞെടുക്കുന്നതില്‍ 25 ശതമാനം പുസ്തകങ്ങള്‍ ഇംഗ്ലിഷ് ആയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്.
60 പ്രസാധകരില്‍ നിന്നും തെരഞ്ഞെടുത്ത അയ്യായിരത്തോളം വ്യത്യസ്ത വിഭാഗത്തിലുള്ള പുസ്തകങ്ങളാണ് പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതില്‍ 1800 പുസ്തകങ്ങള്‍ ഇംഗ്ലിഷ് ഭാഷയിലും ബാക്കി മലയാളത്തിലുമാണ്.
നോവല്‍, കഥ, ജീവചരിത്രം, നാടകം, റഫറന്‍സ്, വൈജ്ഞാനിക സാഹിത്യം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലുള്ള പുസ്തകങ്ങളാണ് പോര്‍ട്ടലില്‍ ഉണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."