വിദ്യാഭ്യാസം പൊതുസ്ഥാപനങ്ങളിലൂടെ നടപ്പാക്കാന്‍ ജനം മുന്നിട്ടിറങ്ങണം: മന്ത്രി
തലക്കുളത്തൂര്‍: വിദ്യാഭ്യാസം പൊതുസ്ഥാപനങ്ങളിലൂടെ നടപ്പാക്കാന്‍ പൊതുജനം മുന്നിട്ടിറങ്ങണമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അന്നശേരി ഗവ. എല്‍.പി സ്‌കൂളില്‍ നിര്‍മിച്ചുനല്‍കിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാലയങ്ങളെ ശാക്തീകരിക്കാന്‍ മണ്ഡലംതലങ്ങളില്‍ എം.എല്‍.എമാര്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്ലാഘനീയമാണ്. സ്വകാര്യ സ്വാശ്രയ മേഖലകള്‍ സമൂഹത്തിന്റെ വിദ്യാഭ്യാസം ലക്ഷ്യം വച്ചല്ല പ്രവര്‍ത്തിക്കുന്നത്.
ലാഭം ലക്ഷ്യംവച്ച് നടത്തുന്ന ഇത്തരം സ്ഥാപനങ്ങളെ തിരിച്ചറിഞ്ഞ് പൊതുസ്ഥാപനങ്ങളില്‍ കുട്ടികളെ ചേര്‍ക്കാന്‍ രക്ഷിതാക്കള്‍ തയാറാകണം. സമൂഹത്തിലെ അറിവുല്‍പാദന കേന്ദ്രമാക്കാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സി. പ്രകാശന്‍ മാസ്റ്റര്‍, പ്രധാനാധ്യാപിക എസ്.കെ സുധീര,ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കേരളാ ചീഫ് ജനറല്‍ മാനേജര്‍ പി.എസ് മണി, ജോസ് കെ. ജോര്‍ജ്, ബോസ് ജോസഫ്, ടി. വിജയരാഘവന്‍, എല്‍ദോ ബേബി, കെ.ടി പ്രമീള, കെ.ജി പ്രജിത, ഗിരീഷ് ചോലയില്‍, ടി. ദിവാകരന്‍, പി.പി സുഭാഷിണി, പി.ടി ഷാജി, ഗോപി നായര്‍, ശിവശങ്കരന്‍, ചന്ദ്രശേഖരന്‍ നായര്‍, ടി. ലിനീഷ്,വി. ചിത്രന്‍, കെ. ഉമ്മര്‍, ഹാഷിം, കെ.വി സൈനുല്‍ ആബിദീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."