'എന്‍.ആര്.ഐ കമ്മിഷന് നിര്‍ജീവമാക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം'
ഓമശ്ശേരി: പ്രവാസി സമൂഹം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന എന്‍.ആര്.ഐ കമ്മിഷന് നിര്‍ജീവമാക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഓമശ്ശേരി പഞ്ചായത്ത് ജി.സി.സി കെ.എം.സി.സി എക്സിക്യുട്ടീവ് യോഗം അഭിപ്രായപ്പെട്ടു.
കമ്മിഷനോടുള്ള കേരള സര്‍ക്കാരിന്റെ തുടക്കം മുതലുള്ള നിഷേധാത്മക നിലപാടില്‍ പൊതുസമൂഹം പ്രതികരിക്കണം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് കമ്മിഷന് നിലവില്‍ വന്നത്. റിട്ടയേഡ് ജഡ്ജി ചെയര്‍മാനായ സമിതിയില്‍ നാലംഗങ്ങളുമുണ്ടായിരുന്നു. എന്നാല്‍ പ്രായപരിധി കാരണം നേരത്തെ രണ്ട് അംഗങ്ങളും 12ന് ഒരാളും ഒഴിയുകയാണ്. ക്വാറം തികഞ്ഞ് യോഗം ചേരാനുള്ള അവസരമാണ് ഇതോടെ ഇല്ലാതാവുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി. പഞ്ചായത്തിലെ മുഴുവന്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ക്കും അംഗത്വ കാര്‍ഡ് നല്കാന് യോഗത്തില്‍ തീരുമാനമായി.
പ്രസിഡന്റ് യു.കെ ഹുസൈന് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി യൂനുസ് അമ്പലക്കണ്ടി ആമുഖ പ്രസംഗം നടത്തി. ട്രഷറര്‍ ഫായിസ് മങ്ങാട്, തടായില്‍ അബു ഹാജി അമ്പലക്കണ്ടി, ടി.എന്‍ അബ്ദുല്ലക്കുട്ടി നടമ്മല്‍പൊയില്‍, യു.കെ ഉമര്‍ ഓമശ്ശേരി, എന്‍. മുഹമ്മദ് ഹാജി വെളിമണ്ണ, എം.എന്‍.എ നാസിര്‍ വെസ്റ്റ് വെണ്ണക്കോട്, എം.ടി അബ്ദുല്‍ അസീസ് പുത്തൂര്‍, എം.പി.സി മജീദ് മാനിപുരം, എം.സി ഷാജഹാന് നടമ്മല്‍പൊയില്‍, കെ.കെ.എം സുഹൈല്‍ അമ്പലക്കണ്ടി, ശമീര്‍ പുത്തൂര്‍, കീച്ചേരി റസാഖ്, സലീം പുത്തൂര്‍, റഷീദ് വെളിമണ്ണ, കെ.ടി കബീര്‍ അമ്പലക്കണ്ടി, നിസാര്‍ പുത്തൂര്‍, മുഹമ്മദ് മങ്ങാട്, യു.കെ ശരീഫ് ഓമശ്ശേരി, സഫീര്‍ ജാറംകണ്ടി, യു.കെ നൗഷാദ് ഓമശ്ശേരി, ടി. ശംസുദ്ദീന്‍ വെസ്റ്റ് വെണ്ണക്കോട്, മുഹമ്മദ് പുത്തൂര്‍, ശഹീദ് കൊളത്തക്കര സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."