ആഡംബര കപ്പല്‍ സെലിബ്രിറ്റി കോണ്‍സ്‌റ്റെലേഷന്‍ ഡിസംബറില്‍ കൊച്ചിയില്‍നിന്ന് പുറപ്പെടും
കൊച്ചി: ലോകപ്രശസ്ത ക്രൂയിസ് കമ്പനിയായ സെലിബ്രിറ്റി ക്രൂയിസിന്റെ നവീകരിച്ച ആഡംബരക്കപ്പല്‍ സെലിബ്രിറ്റി കോണ്‍സ്‌റ്റെലേഷന്‍ ഡിസംബറില്‍ കൊച്ചിയില്‍ നിന്നും മുംബൈയില്‍ നിന്നും വിനോദസഞ്ചാരികളുമായി പര്യടനത്തിന് പുറപ്പെടുന്നു.
കൊച്ചിയില്‍ നിന്നും മുംബൈയില്‍ നിന്നും പുറപ്പെട്ട് യഥാക്രമം ആറും എട്ടും ദിവസത്തിന് ശേഷം തിരിച്ചെത്തുന്ന ക്രൂയിസ് ഷിപ്പ് ഇന്ത്യയിലെയും യു.എ.ഇയിലെയും വിവിധ തുറമുഖങ്ങള്‍ സന്ദര്‍ശിക്കും.
ദുബൈയില്‍ രണ്ടു ദിവസവും അബൂദബിയിലും മുംബൈയിലും ഓരോ ദിവസവും രാത്രി താമസമുണ്ടായിരിക്കും. ദുബൈയില്‍ വച്ച് ഇത്തവണത്തെ ക്രിസ്മസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ അവിസ്മരണീയമാക്കുന്നതിന് വിപുലമായ പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് സെലിബ്രിറ്റി ക്രൂയിസിന്റെ ഇന്ത്യയിലെ പ്രതിനിധികളായ തിരുണ്‍ ട്രാവല്‍ മാര്‍ക്കറ്റിങിന്റെ ചീഫ് എക്‌സിക്യൂട്ടിവ് രത്‌ന ഛദ്ദ അറിയിച്ചു.
ഇന്ത്യന്‍ വിഭവങ്ങളും ലഭ്യമാകുന്ന ഭക്ഷണശാലകള്‍, ആധുനിക തിയറ്റര്‍, റൂഫ് ടോപ്പ് ലോഞ്ച്, സ്വിമ്മിങ് പൂള്‍, സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നസ് സെന്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ യാത്രികര്‍ക്ക് ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."