ന്യൂനപക്ഷങ്ങളിലെ സ്ഥാനമോഹികളെ ചാക്കിട്ട് സംഘ് പരിവാര്‍: ന്യൂനപക്ഷ സമ്മേളനം ബുധനാഴ്ച, മുന്‍ എം.എല്‍.എ ഉമേഷ് ചള്ളിയിലും ബിജെപിയിലേക്ക്
കോഴിക്കോട്: അധികാരങ്ങളും സ്ഥാനമാനങ്ങളും മാത്രം ലക്ഷ്യമിട്ട് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ കഴിയുന്നവരെ ഉന്നം വെച്ച് ബി.ജെ.പി നടത്തുന്ന ന്യൂനപക്ഷ സമ്മേളനം ബുധനാഴ്ച കോഴിക്കോട്ട് നടക്കും. നേരത്തെ ബി.ജെ.പി നേതാവ് സുഷമ സ്വരാജിന്റെ നിര്യാണത്തോടെ മാറ്റിവെച്ച ചടങ്ങാണിത്.
സമ്മേളനത്തില്‍ വിവിധ മുന്നണികളുടെ കൂടെ നിന്ന് കഴിയാവുന്ന ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ ചിലര്‍ ബി.ജെ.പിയുടെ അംഗത്വം സ്വീകരിക്കും. ന്യൂനപക്ഷ നവാഗത സമ്മേളനം എന്നുപേരിട്ട ചടങ്ങില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ വൈസ് ചാന്‍സലര്‍ അബ്ദുല്‍സലാം നാളെ അംഗത്വമെടുക്കും. അബ്ദുറഹ്മാന് ബാഫഖി തങ്ങളുടെ കൊച്ചുമകന് സെയ്ദ് താഹ ബാഫഖി തങ്ങള്‍, മുന്‍ മേയര്‍ യു.ടി രാജന് എന്നിവരും നാളെ ബിജെപിയില്‍ ചേരുമെന്നും സംസ്ഥാന പ്രസിഡന്റ് ശ്രീധരന് പിള്ള അറിയിച്ചു.
മുന്‍ കൊടുങ്ങല്ലൂര്‍ എം.എല്‍.എയും ജെ.എസ.്എസ് നേതാവുമായിരുന്ന ഉമേഷ് ചള്ളിയിലും ബിജെപിയില്‍ ചേര്‍ന്നതായി ശ്രീധരന് പിള്ള അറിയിച്ചു. 2001-ല്‍ യുഡിഎഫിനൊപ്പം ജെഎസ്എസ് സ്ഥാനാര്‍ഥിയായി വിജയിച്ച എംഎല്‍എയാണ് ഉമേഷ് ചള്ളിയില്‍. പാര്‍ട്ടിയുടെ ഒന്നാംഘട്ട അംഗത്വ വിതരണം ഇതോടെ അവസാനിച്ചെന്നും ശ്രീധരന് പിള്ള അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."