HOME
DETAILS
MAL
ക്ഷേത്രം അടച്ചിടില്ല: തന്ത്രി കണ്ഠരര് രാജീവര്
backup
October 18 2018 | 01:10 AM
ശബരിമല: സന്നിധാനത്തു യുവതികള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടച്ചിടുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്നു തന്ത്രി കണ്ഠര് രാജീവര്.
ശബരിമലയില്‍ യുവതീപ്രവേശനമുണ്ടായാല്‍ തന്ത്രി ക്ഷേത്രം അടച്ചു താക്കോല്‍ പന്തളം കൊട്ടാരത്തില്‍ എല്‍പ്പിക്കുമെന്ന വാര്‍ത്തകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുവതികള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടച്ചിടുമെന്നാണ് പറയുന്നത്. എന്നാല്‍, അടച്ചിടാന്‍ പറ്റില്ല. ക്ഷേത്രം അടച്ചിടുന്നത് ആചാര ലംഘനമാണ്. മാസത്തില്‍ അഞ്ചു ദിവസം പൂജ നടത്തുന്നതും നിവേദ്യം നല്‍കുന്നതും ആചാരങ്ങളുടെ ഭാഗമാണ്.
അതിനാല്‍ തനിക്കു ചടങ്ങുകള്‍ മുടക്കാനോ ക്ഷേത്രം അടച്ചിടാനോ സാധിക്കില്ലെന്നും തന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."