HOME
DETAILS
MAL
മഴകൊയ്ത്തുത്സവം ജില്ലാതല ഉദ്ഘാടനം
backup
June 06 2017 | 22:06 PM
വൈത്തിരി: പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സര്‍വ്വ ശിക്ഷാ അഭിയാന്റെയും ആഭിമുഖ്യത്തില്‍ മഴക്കൊയ്ത്തുത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം വൈത്തിരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് നിര്‍വഹിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എ ദേവകി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.എന്‍ വിമല വൃക്ഷതൈ നടല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യഭ്യാസ ഓഫിസര്‍ എ പ്രഭാകരന്‍, എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫിസര്‍ പി ശിവപ്രസാദ്, എ.ഇ.ഒ വി രവീന്ദ്രന്‍, ഇ സെയ്തലവി, പി.ടി.എ പ്രസിഡന്റ് പി അനില്‍കുമാര്‍, സി.വി ഷിബു, റിനീഷ് കുമാര്‍, വിനോയ്, സതീഷ്, മജീദ് സംസാരിച്ചു. ഇതോടനുബന്ധിച്ച് പരിസ്ഥിതി കൈപ്പുസ്തക പ്രകാശനവും മഴപ്പാട്ടുകളുടെ അവതരണവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."