HOME
DETAILS

ഭരണഘടനയില്‍ സംവരണതത്വം ഇനിയെത്രകാലം

  
backup
August 20 2019 | 21:08 PM

reservation-in-constitution-767093-22

 

 


ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും മാഗ്നാകാര്‍ട്ട എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണഘടന അതിന്റെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. ഭരണഘടന ഒറ്റയടിക്ക് റദ്ദ് ചെയ്യുന്നതിന് പകരം സംഘ്പരിവാര്‍ ആശയത്തിന് ഹിതകരമല്ലാത്ത വകുപ്പുകള്‍ ഓരോന്നായി അടര്‍ത്തി മാറ്റുക എന്ന നയമാണ് രണ്ടാം മോദി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അധികാരമേറ്റ് മാസങ്ങള്‍ക്കുള്ളില്‍തന്നെ ഭരണഘടനയിലെ പല പ്രധാന വകുപ്പുകളും റദ്ദാക്കുന്ന നിയമം പ്രതിപക്ഷത്തിന്റെ കാര്യമായ എതിര്‍പ്പുകളില്ലാതെതന്നെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയെടുക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു. മുത്വലാഖ്, വിവരാവകാശ നിയമം, യു.എ.പി.എ, കശ്മിരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, കശ്മിരിനെ വിഭജിക്കല്‍ തുടങ്ങിയവ.
രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ തൊട്ടടുത്ത മാസങ്ങള്‍ക്കുള്ളിലാണ് വിവാദപരമായ ഇത്തരം നിയമങ്ങളൊക്കെയും പാസാക്കിയത്. രാജ്യസഭയില്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷമുണ്ടായിട്ടുപോലും ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്ന നിയമങ്ങളൊക്കെയും പാസാക്കാന്‍ കഴിഞ്ഞു. പ്രതിപക്ഷ അംഗങ്ങള്‍ ഉള്‍പ്പെട്ട അഴിമതിക്കേസുകള്‍ ചൂണ്ടിക്കാണിച്ച് ജയിലിലടയ്ക്കുമെന്ന ഭീഷണിയിലൂടെയാണ് ഇങ്ങനെ പാസാക്കാന്‍ കഴിഞ്ഞത്. ഒറ്റക്കെട്ടാകേണ്ട പ്രതിപക്ഷം അങ്ങനെ ഛിന്നഭിന്നമായി. ഇന്ത്യ എന്ന യാഥാര്‍ഥ്യത്തെ ഭൂപടത്തില്‍നിന്ന് മായ്ച്ച്കളയുന്ന കര്‍മങ്ങള്‍ക്ക് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഇപ്പോഴും നിശബ്ദ സാക്ഷികളായിക്കൊണ്ടിരിക്കുന്നു.
രാജ്യത്തെ നിലവിലെ പ്രത്യേക സാഹചര്യത്തിന്റെ ആനുകൂല്യത്തിലാണ് ആര്‍.എസ്.എസ് മേധാവി മോഹന്‍ഭാഗവത് സംവരണതത്വം ഭരണഘടനയില്‍നിന്ന് എടുത്തുകളയുന്നത് സംബന്ധിച്ച് ചര്‍ച്ച ആയിക്കൂടെ എന്ന് കഴിഞ്ഞ ദിവസം ചോദിച്ചിരിക്കുന്നത്. തികച്ചും നിര്‍ദോഷമായ രീതിയിലാണ് അദ്ദേഹം ഈ അഭിപ്രായം മുന്നോട്ടുവച്ചത്. സംവരണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും പരസ്പരം ചര്‍ച്ച നടത്തണം. അങ്ങനെ തികച്ചും സൗഹാര്‍ദപരമായ, വികാര വിക്ഷോഭങ്ങളില്ലാതെ, ചര്‍ച്ച ചെയ്ത് സംവരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൂടെയെന്നാണ് എന്നാണദ്ദേഹം നിഷ്‌ക്കളങ്കമായി ചോദിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ മത്സര പരീക്ഷകളോടനുബന്ധിച്ച് നടത്തിയ വിജ്ഞാന്‍ ഉത്സവത്തില്‍ പങ്കെടുത്തുകൊണ്ടാണദ്ദേഹം ഇങ്ങനെ സൗമ്യമായ രീതിയില്‍ വിഷയം അവതരിപ്പിച്ചിരിക്കുന്നത്.
2015ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതേ ആശയം അല്‍പം വൈകാരികമായിട്ടായിരുന്നു അദ്ദേഹം അവതരിപ്പിച്ചിരുന്നത്. അതിനാല്‍തന്നെ അന്നദ്ദേഹത്തിന് വ്യാപകമായ എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. അതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടായിരിക്കണം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ മുന്‍പത്തേതില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമായി സംവരണത്തെ ഭരണഘടനയില്‍നിന്ന് നീക്കുന്നത് സംബന്ധിച്ച് ചര്‍ച്ചയാവാമെന്ന് പറഞ്ഞിരിക്കുന്നത്.
അധഃസ്ഥിത വിഭാഗത്തെ മറ്റുള്ളവര്‍ക്കൊപ്പം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഉള്‍പ്പെടുത്തിയ സംവരണതത്വത്തെ ഇല്ലാതാക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചതന്നെ അനാവശ്യമാണ്. സ്വാതന്ത്ര്യം കിട്ടി 72 വര്‍ഷം കഴിഞ്ഞിട്ടും ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ സംവരണത്തിന്റെ ഗുണഭോക്താക്കളാകാന്‍ രാജ്യത്തെ 85 ശതമാനം വരുന്ന ഭൂരിപക്ഷം അധഃസ്ഥിത വിഭാഗത്തിനും കഴിഞ്ഞിട്ടില്ല. 15 ശതമാനം വരുന്ന ബ്രാഹ്മണ സമൂഹത്തിന്റെ കൈപിടിയിലാണ് രാഷ്ട്രത്തിന്റെ മര്‍മപ്രധാന സ്ഥാനങ്ങളെല്ലാം. അതിനാല്‍തന്നെ ഭരണഘടനാശില്‍പികള്‍ വളരെ പെട്ടെന്ന് സാധ്യമാകുമെന്ന് കരുതിയ സംവരണം ഇപ്പോഴും എങ്ങുമെത്താതെ തുടരുകയും ചെയ്യുന്നു. ഇതിനിടയിലാണ് ഈ തത്വംതന്നെ ഭരണഘടനയില്‍നിന്ന് എടുത്തുകളയുന്നത് സംബന്ധിച്ച് ചര്‍ച്ച ആയിക്കൂടെ എന്ന് ആര്‍.എസ്.എസ് മേധാവി ചോദിക്കുന്നത്.
ബി.എസ്.പിയും കോണ്‍ഗ്രസും മോഹന്‍ഭാഗവതിന്റെ പ്രസംഗത്തിനെതിരേ പ്രതികരിച്ചിട്ടുണ്ടെങ്കിലും പാര്‍ലമെന്റില്‍ സംവരണതത്വം അവസാനിപ്പിക്കുന്ന ഒരു ബില്‍ വരികയാണെങ്കില്‍ ഇവരാരും അതിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കാന്‍വയ്യ. മുന്‍കാല അനുഭവങ്ങളില്‍നിന്നുള്ള പാഠങ്ങള്‍ അതാണ്. ആര്‍.എസ്.എസിന്റെ പ്രഖ്യാപിത നയമാണ് സംവരണതത്വത്തെ ഭരണഘടനയില്‍നിന്ന് എടുത്തുമാറ്റുക എന്നത്. അതിനുള്ള അവസരമാണ് അവരുടെ രാഷ്ട്രീയ സംഘടനയായ ബി.ജെ.പിക്ക് കൈവന്നിരിക്കുന്നത്. മോഹന്‍ഭാഗവത് തുറന്നുവിട്ട ചര്‍ച്ചയുടെ പിന്‍ബലത്തില്‍ ഇത് സംബന്ധിച്ച ബില്‍ അടുത്ത ലോക്‌സഭാ സമ്മേളനത്തില്‍ ഉണ്ടായിക്കൂടെന്നില്ല. കിട്ടിയ അവസരത്തെ നന്നായി ഉപയോഗപ്പെടുത്തുക എന്നത് തന്നെയാണ് രണ്ടാം മോദി സര്‍ക്കാരിന്റെ നയം.
ഇന്ത്യയിലെ മൊത്തം ജനസംഖ്യയില്‍ 15 ശതമാനം മാത്രംവരുന്ന സവര്‍ണ വിഭാഗമാണ് ബാക്കിവരുന്ന 85 ശതമാനത്തെ നൂറ്റാണ്ടുകള്‍ അടക്കിവാണിരുന്നത്. സവര്‍ണ ലോബി അതിശക്തരാണ് എന്നതിന്റെ തെളിവുംകൂടിയാണ് വെറും പതിനഞ്ച് ശതമാനം വരുന്ന അവര്‍ക്ക് 85 ശതമാനത്തെ കീഴൊതുക്കാന്‍ കഴിയുന്നുവെന്നത്.ഇന്ത്യന്‍ സാമൂഹികാവസ്ഥയായ ജാതീയതയാണ് അസമത്വത്തിന്റെ പുറമ്പോക്കിലേക്ക് ബഹുഭൂരിപക്ഷംവരുന്ന ജനതയെ തള്ളിവിട്ടത്. ജാതീയത ആഴത്തില്‍ വേരൂന്നാന്‍ ബ്രാഹ്മണ വിഭാഗത്തിന്റെ തന്ത്രപരമായ ഇടപെടലുകളാണ് കാരണമായതും. അതിന്റെ ഫലമായിട്ടാണ് ഭൂരിപക്ഷംവരുന്ന ഇന്ത്യന്‍ ജനതയെ സാമൂഹികമായ പിന്നാക്കാവസ്ഥയില്‍ എത്തിച്ചത്.
പതിനഞ്ച് ശതമാനംവരുന്ന ചെറിയൊരു ന്യൂനപക്ഷത്തിന്റെ ഭൂരിപക്ഷത്തിന്റെമേലുള്ള അധീശത്വം അവസാനിപ്പിക്കാനാണ് ഭരണഘടനാ ശില്‍പികള്‍ ഭരണഘടനയില്‍ 15, 16 വകുപ്പുകളും 1951ല്‍ പാര്‍ലമെന്റ് പാസാക്കിയ ഭേദഗതിയിലൂടെ 15 (എ), 16 (എ) ഉപവകുപ്പുകളും ചേര്‍ത്തത്. സംവരണതത്വത്തെ ഭരണഘടനാ ശില്‍പികള്‍ കണ്ടത് ദാരിദ്ര്യനിര്‍മാര്‍ജനത്തിന് വേണ്ടിയല്ല. അവസര സമത്വത്തിനും തുല്യ നീതിക്കും വേണ്ടിയാണ്. അതിനെ അട്ടിമറിക്കാനാണ് സാമ്പത്തിക സംവരണം തല്‍പരകക്ഷികള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
സമത്വം സാക്ഷാത്കരിക്കപ്പെടുമ്പോഴും എല്ലാവര്‍ക്കും തുല്യാവസരം ഉണ്ടാകുമ്പോഴും മാത്രമേ രാഷ്ട്രത്തിന് പുരോഗതിപ്പെടാന്‍ കഴിയുകയുള്ളൂ എന്ന ദീര്‍ഘദര്‍ശനത്തിന്റെ ഫലമായിട്ടാണ് ഭരണഘടനാശില്‍പികള്‍ ഭരണഘടനയില്‍ സംവരണതത്വം ചേര്‍ത്തത്. അല്ലാതെയുണ്ടാകുന്ന പുരോഗതികള്‍ക്കെല്ലാം വെറും സോപ്പ്കുമിളകളുടെ ആയുസ് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു.
വിദ്യാഭ്യാസപരമായും സാമൂഹികമായും പിന്നാക്കംപോയ വിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കുന്ന സംവരണമെന്ന ആശയത്തെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ മൊത്തത്തിലുള്ള പുരോഗതിയാണ് അതുവഴി ഭരണഘടനാ ശില്‍പികള്‍ ലക്ഷ്യംവച്ചത്. ജീവിതത്തിന്റെ എല്ലാ മേഖലകളില്‍നിന്നും പുറന്തള്ളപ്പെട്ടവരെ സംവരണത്തിലൂടെ മോചിപ്പിക്കുമ്പോള്‍ നൂറ്റാണ്ടുകളായി അവഗണനയുടെയും നീതിനിഷേധത്തിന്റെയും ഇരകളായിത്തീര്‍ന്ന വലിയൊരു വിഭാഗം ജനതക്ക് നീതിയും സമത്വവും എത്തിച്ചുകൊടുക്കുക എന്നതാണ് ജനാധിപത്യംകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. സംവരണം ഇല്ലാതാകുന്നതോടെ ജനാധിപത്യംതന്നെ അട്ടിമറിക്കപ്പെടും. ബഹുഭൂരിപക്ഷംവരുന്ന ജനത വീണ്ടും അവഗണനയുടെ അടിമത്വത്തിലേക്കായിരിക്കും വീണ്ടും വലിച്ചെറിയപ്പെടുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago
No Image

വഖഫ് പരാമര്‍ശം: സുരേഷ് ഗോപിക്കെതിരേ പൊലിസില്‍ പരാതി

Kerala
  •  a month ago