പരപ്പനങ്ങാടി റെയില്‍വേ ഫൂട് ഓവര്‍ബ്രിഡ്ജ് നിര്‍മാണം പുരോഗമിക്കുന്നു
പരപ്പനങ്ങാടി: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം റെയിവേ സ്റ്റേഷനില്‍ ഫുട് ഓവര്‍ബ്രിഡ്ജ് യാഥാര്‍ഥ്യമാകുന്നു. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്തു അന്നത്തെ റയില്‍വേ സഹമന്ത്രി ഇ അഹമ്മദ് ജനസമ്പര്‍ക്ക പരിപാടിയിലൂടെ റെയില്‍ വേസ്റ്റേഷന്‍ സന്ദര്‍ശിക്കുകയും ആദര്‍ശ് സ്റ്റേഷന്‍ ആയി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അന്ന് പ്രഖ്യാപിച്ചതായിരുന്നു ഫുട് ഓവര്‍ബ്രിഡ്ജ്.
ഇരട്ടപ്പാത ആയതിനുശേഷം ഒരു പ്ലാറ്റഫോര്‍മില്‍നിന്നും മറ്റേ പ്ലാറ്റഫോമിലേക്കു ആളുകള്‍ പാളം മുറിച്ചുകടക്കുന്നതു അപകടകരമായ കാഴ്ചയായിരുന്നു.ഇതിനൊക്കെയുള്ള ഒരു ശാശ്വത പരിഹാരമായിട്ടാണ് ഉദ്ഘാടനത്തിനൊരുങ്ങുന്ന ഫുട് ഓവര്‍ബ്രിഡ്ജിനെ നാട്ടുകാരും യാത്രക്കാരും കാണുന്നത്. റെയില്‍വേ പാതക്ക് കുറുകെയുള്ള ഇരുമ്പു ഭീമുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തിയായി കഴിഞ്ഞു.
ഇനി കോണ്‍ക്രീറ്റ് സ്ലാബുകള്‍ വിരിക്കുന്ന പണി മാത്രമേ ബാക്കിയുള്ളൂ.ഇതുകൂടി പൂര്‍ത്തിയാകുന്നതോടു കൂടി അടുത്ത മാസം തന്നെ ഫുട് ഓവര്‍ ബ്രിഡ്ജിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാകുമെന്നു റയില്‍വേ അധികൃതര്‍ അറിയിച്ചു..അതിനിടെക്കു റയില്‍വേ ലൈന്‍നിന്റെ വൈദ്യുദീകരണവും ഫുട് ഓവര്‍ ബ്രിഡ്ജിന്റെ നിര്‍മാണം വേഗത്തില്‍ ആക്കാന്‍ സഹായകമായി.
അടുത്തിടെ പണി കഴിപ്പിച്ചു ജനങ്ങള്‍ക്ക് വേണ്ടി തുറന്നുകൊടുത്ത റയില്‍വേ അടിപ്പാതയുടെ ഉദ്ഘാടനത്തോടൊപ്പമായിരുന്നു ഫുട് ഓവര്‍ബ്രിഡ്ജിന്റെ പ്രവൃത്തി ഉദ്ഘാടനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."