നജ്മല്‍ ബാബു: ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി 'പൗരാവകാശം മരണത്തോടെ അവസാനിക്കില്ല'
കൊച്ചി: പൗരാവകാശം ഒരു വ്യക്തിയുടെ മരണത്തോടെ അവസാനിക്കുന്നില്ലെന്ന് ഹൈക്കോടതി. മതപരിവര്‍ത്തനം നടത്തിയ വ്യക്തികളുടെ മരണാനന്തര കര്‍മങ്ങള്‍ വ്യക്തിയുടെ വിശ്വാസപ്രകാരം നടത്താന്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചെന്നു ചോദിച്ച ജസ്റ്റിസ് അനു ശിവരാമന്‍, വിഷയത്തില്‍ മൂന്നാഴ്ചയ്ക്കകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും നിര്‍ദേശിച്ചു.
ഈയിടെ അന്തരിച്ച നജ്മല്‍ ബാബുവിന്റെ മരണാനന്തരകര്‍മങ്ങള്‍ മതാചാരപ്രകാരം നടത്താന്‍ സമ്മതിക്കാതിരുന്നതു ചൂണ്ടിക്കാട്ടി പി.കെ ഫിറോസ് സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടല്‍. മരണാനന്തര കര്‍മങ്ങള്‍ വ്യക്തിയുടെ വിശ്വാസപ്രകാരം നടത്തുന്നതിനു നിയമനിര്‍മാണം വേണമെന്നായിരുന്നു അഡ്വ. പി.ഇ സജല്‍ മുഖേന നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങള്‍ക്കനുസരിച്ച് ഏതൊരു വ്യക്തിക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ചു ജീവിക്കാനും മരണാനന്തര കര്‍മങ്ങള്‍ ഏതു രീതിയില്‍ വേണമെന്നു തീരുമാനിക്കാനുമുള്ള അവകാശമുണ്ടെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നജ്മല്‍ ബാബുവിന്റെ മരണാനന്തര ചടങ്ങുകള്‍ വിശ്വാസത്തിനു വിരുദ്ധമായി നടത്തിയതു ചൂണ്ടിക്കാട്ടിയ ഹരജിയില്‍, ഇത്തരം കാര്യങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ലെന്നും വാദിച്ചിരുന്നു.
വ്യക്തി സ്വമേധയാ ഒരു മതത്തില്‍നിന്നു മറ്റൊരു മതത്തിലേക്കു പരിവര്‍ത്തനം ചെയ്താല്‍ ആ വ്യക്തിയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ നിയമനിര്‍മാണം ആവശ്യമാണെന്നും നിലവില്‍ ഇത്തരം വിഷയങ്ങളില്‍ സംസ്ഥാനത്തു നിയമത്തിലധിഷ്ഠിതമായ സംവിധാനമില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."