ഉദ്യോഗസ്ഥരെ പിന്‍വലിച്ചത് കര്‍ഷകരെ വലക്കുന്നുവെന്ന്
പുല്‍പ്പള്ളി: പാടിച്ചിറ വില്ലേജിലെ റീസര്‍വെയുമായി ബന്ധപ്പെട്ട് മുഴുവന്‍ ഉദ്യോഗസ്ഥരെയും പിന്‍വലിച്ച ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരേ പ്രതിഷേധം വ്യാപകമാകുന്നു. പാടിച്ചിറ വില്ലേജില്‍ 2016 ജനുവരി ഒന്നു മുതലാണ് റീസര്‍വെ നടപ്പിലാക്കിയത്. എന്നാല്‍ സര്‍വെ നടപ്പിലാക്കിയതോടെ പലരുടെയും ഭൂമികള്‍ സ്വന്തം പേരില്‍ അല്ലാത്ത അവസ്ഥയായി.
തുടര്‍ന്ന് അറുപതിനായിരത്തോളം കര്‍ഷകരാണ് റീസര്‍വെയിലെ അപാകതകള്‍ പരിഹരിക്കുന്നതിനായി അപേക്ഷ നല്‍കിയത്. എന്നാല്‍ ഒന്നര വര്‍ഷത്തോളമായിട്ടും 500 പേരുടെ പോലും റീസര്‍വെയിലെ അപാകതകള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുമൂലം ബാങ്കുകളിലെ വായ്പകളില്‍ ജപ്തി ഭീഷണി നേരിടുന്ന കര്‍ഷകര്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത്തരം സാഹചര്യം ഉള്ളപ്പോഴാണ് പാടിച്ചിറ വില്ലേജിലേക്ക് റീസര്‍വേയ്ക്ക് നിയമിച്ച ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിന്‍വലിച്ചത്. ഇതുമൂലം കര്‍ഷകര്‍ക്ക് ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാനോ, നികുതി അടയ്ക്കാനോ കഴിയാത്ത അവസ്ഥയാണ്. പാടിച്ചിറ വില്ലേജില്‍ ഭൂമി സംബന്ധമായ കാര്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഭീമമായ കൈക്കൂലി വാങ്ങുന്നതിന് പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയാറാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."