പി.സി ഉസ്താദ് മെമ്മോറിയല്‍ അഖില കേരള പ്രബന്ധ മത്സരം
മലപ്പുറം: പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറയിലും ഫത്‌വ കമ്മിറ്റിയിലും അംഗവുമായിരുന്ന പി.സി കുഞ്ഞാലന്‍ കുട്ടി മുസ്‌ലിയാരുടെ 22ാമത് ഉറൂസിനോടനുബന്ധിച്ച് ദര്‍സ്, അറബിക് കോളജ്, വാഫി, ഹുദവി സ്ഥാപനങ്ങള്‍, കോളേജ്, യൂനിവേഴ്‌സിറ്റി തുടങ്ങിയ കലാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥി - വിദ്യാര്‍ഥിനികള്‍ക്ക് സംസ്ഥാനതല പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു. ഉലമ ആക്ടിവിസവും കേരള മുസ്്‌ലിം നവോഥാനവും എന്ന വിഷയത്തിലാണ് മത്സരം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ സമ്മാനമായി ലഭിക്കും. പ്രബന്ധങ്ങള്‍ 1500 വാക്കില്‍ കവിയരുത്. മലയാളത്തില്‍ ടൈപ്പ് ചെയ്ത പ്രബന്ധം ുരൗശമര@ഴാമശഹ.രീാ എന്ന ഇമെയിലേക്ക് അയക്കണം. സൃഷ്ടിയുടെ കൂടെ കൃത്യമായ മേല്‍വിലാസവും മൊബൈല്‍ നമ്പറും പഠിക്കുന്ന സ്ഥാപനത്തിന്റെ പേരും ഉണ്ടായിരിക്കണം. പ്രബന്ധങ്ങള്‍ ലഭിക്കേണ്ട അവസാന തിയതി: നവംബര്‍ 8. ഫോണ്‍: 9633668150, 8943251618.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."