കലക്ടര്‍ ഇടപെട്ടു; യു.ഡി.എഫ് ഹര്‍ത്താല്‍ പിന്‍വലിച്ചു; തിരൂര്‍ നഗരത്തിലെ മാലിന്യ പ്രശ്നം ശാശ്വതമായി പരിഹരിക്കണം: മുസ്ലിംലീഗ്
തിരൂര്‍: നഗരത്തിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് മുനിസിപ്പല്‍ മുസ്ലിംലീഗ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാലിന്യം നീക്കം ചെയ്യാതെ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതില്‍ പ്രതിഷേധിച്ച് ഈ മാസം എട്ടിന് യു.ഡി.എഫ് നടത്താനിരുന്ന ഹര്‍ത്താല്‍ കലക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്ന് താത്ക്കാലികമായി മാറ്റിവച്ചതായി ലീഗ് നേതൃത്വം പറഞ്ഞു.
മാലിന്യ പ്രശ്നത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും നഗരസഭാ മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് കലക്ടര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും നിവേദനം നല്‍കിയത്. ഇതിനെ തുടര്‍ന്നാണ് കലക്ടര്‍ പ്രശ്നത്തില്‍ ഇടപെട്ടത്. പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി വീണ്ടും രംഗത്തുവരുമെന്ന് പ്രസിഡന്റ് കീഴേടത്തില്‍ ഇബ്രാഹിം ഹാജി, സെക്രട്ടറി എ.കെ സൈതാലിക്കുട്ടി, പ്രതിപക്ഷ നേതാവ് കെ.പി ഹുസൈന്, പി.കെ.കെ തങ്ങള്‍, സി.എം അലിഹാജി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."