HOME
DETAILS

ക്രൂയിസ് മിസൈല്‍ പരീക്ഷിച്ച് യു.എസ്

  
backup
August 20 2019 | 22:08 PM

%e0%b4%95%e0%b5%8d%e0%b4%b0%e0%b5%82%e0%b4%af%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%bf%e0%b4%b8%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7

 

 

വാഷിങ്ടണ്‍: 500 കി.മീ ദൂരപരിധിയുള്ള ഉപരിതല ക്രൂയിസ് മിസൈല്‍ യു.എസ് പരീക്ഷിച്ചതായി പെന്റഗണ്‍ വെളിപ്പെടുത്തി. ഞായറാഴ്ച സാന്‍ നിക്കോളാസ് ദ്വീപില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ വിജയകരമായി 500 കി.മീ ദൂരെയുള്ള ലക്ഷ്യത്തില്‍ പതിച്ചു. മധ്യദൂര ആണവ മിസൈലുകള്‍ വികസിപ്പിക്കുന്നത് തടയുന്ന ഐ.എന്‍.എഫ് കരാറില്‍ നിന്ന് പിന്‍മാറിയ ശേഷം യു.എസ് നടത്തുന്ന ആദ്യ മിസൈല്‍ പരീക്ഷണമാണിത്.
കരാര്‍ റഷ്യ ലംഘിച്ചെന്നാരോപിച്ചാണ് ഈമാസം രണ്ടിന് റഷ്യയുമായി സോവിയറ്റ് കാലത്തുണ്ടാക്കിയ ആണവ നിര്‍വ്യാപന കരാറില്‍ നിന്ന് ട്രംപ് പിന്മാറിയത്. എന്നാല്‍ ആരോപണം നിഷേധിച്ച റഷ്യയും അതോടെ കരാറില്‍ നിന്ന് ഒഴിവായി. 1987ല്‍ യു.എസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗനും സോവിയറ്റ് യൂനിയന്‍ നേതാവ് മിഖായേല്‍ ഗോര്‍ബച്ചേവും ഒപ്പുവച്ച കരാര്‍ പ്രകാരം ഇരു വന്‍ശക്തി രാജ്യങ്ങളും 500-5,500 കി.മീ ദൂരപരിധിയുള്ള മിസൈലുകള്‍ പരീക്ഷിക്കുന്നത് നിര്‍ത്തിയിരുന്നു.
അതേസമയം റഷ്യയും ചൈനയും യു.എസ് നിലപാടിനെതിരേ പരസ്യമായി രംഗത്തുവന്നു. സംഘര്‍ഷാന്തരീക്ഷം രൂപപ്പെടാനേ ഇതുപകരിക്കൂവെന്നും വ്യക്തമാക്കിയ റഷ്യന്‍ ഉപ വിദേശകാര്യമന്ത്രി പ്രകോപനത്തോട് റഷ്യ പ്രതികരിക്കുന്നില്ലെന്നു പറഞ്ഞു. ഇത് പുതിയ ആയുധപ്പന്തയത്തിന് തുടക്കമിടുമെന്ന് ചൈന പ്രതികരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago
No Image

കുവൈത്തിൽ വിദേശികൾക്ക് പൗരത്വം നൽകുന്ന നിയമ ഭേദഗതിക്ക് അംഗീകാരം

Kuwait
  •  2 months ago
No Image

പൊലിസ് സ്വര്‍ണം പിടികൂടുന്നത് തുടരണം; സ്വര്‍ണക്കടത്ത് ഇനി കസ്റ്റംസിനെ അറിയിച്ചാല്‍ പോരെയെന്ന എഡിജിപിയുടെ നിര്‍ദ്ദേശം തള്ളി ഡിജിപി

Kerala
  •  2 months ago
No Image

അരിയുടെ കയറ്റുമതി നിരോധനം പിൻവലിച്ചു; യുഎഇയിൽ അരി വില കുറയും

uae
  •  2 months ago
No Image

വന്‍ ഡിസ്കൗണ്ട് സെയിലുമായി എയര്‍ അറേബ്യ

uae
  •  2 months ago
No Image

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Kerala
  •  2 months ago