ഹജ്ജ് അപേക്ഷകരെ സഹായിക്കാന്‍ ട്രെയിനര്‍മാര്‍ സജ്ജം
കൊണ്ടോട്ടി: ഹജ്ജ് പ്രഖ്യാപനം വന്നതോടെ കേരളത്തില്‍ ഹജ്ജ് അപേക്ഷകരെ സഹായിക്കാനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. പ്രത്യേക ട്രെയിനര്‍മാരെ നിയമിച്ചാണ് ഹജ്ജ് അപേക്ഷകരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി സഹായിക്കുന്നത്. ഈ വര്‍ഷത്തെ ഹജ്ജ് അപേക്ഷകള്‍ ഇന്നുമുതല്‍ അടുത്ത മാസം 17 വരെയാണ് സ്വീകരിക്കുന്നത്. ഓരോ ജില്ലയിലും ജില്ലാതല പ്രവര്‍ത്തനങ്ങള്‍ക്കും, അക്ഷയ, ഐ.ടി കേന്ദ്രങ്ങളുമായി സഹകരിച്ച് അപേക്ഷകര്‍ക്ക് സഹായികളാവാനുമാണ് ട്രെയിനര്‍മാരെ നിയമിച്ചത്.
ഹജ്ജ് മാസ്റ്റര്‍ ട്രെയിനര്‍മാരായി മുജീബ് മാസ്റ്റര്‍, കബീര്‍ മാസ്റ്റര്‍, എന്‍.പി സൈനുദ്ധീന്‍, കുഞ്ഞിമുഹമ്മദ്, യൂസുഫ് ഹാജി എന്നിവരെ തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം രണ്ട് മാസ്റ്റര്‍ ട്രെയിനര്‍മാരാണ് ഉണ്ടായിരുന്നത്. ഈ വര്‍ഷം ജില്ലാ ട്രെയിനര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍: അമാനുല്ല (കാസര്‍കോട്), ഗഫൂര്‍ (കണ്ണൂര്‍), നൗഷാദ് (വയനാട്), ബാപ്പുഹാജി (കോഴിക്കോട്), പി.പി.എം മുസ്തഫ (മലപ്പുറം), ജാഫര്‍ (പാലക്കാട്), സലീം (തൃശൂര്‍), ജസല്‍ തോട്ടത്തിക്കുളം (എറണാംകുളം), പി. നിഷാദ്(ആലപ്പുഴ), അജിംസ് (ഇടുക്കി), നജീബ് (കോട്ടയം), ആരിഫ് (പത്തനംതിട്ട), ഷാജഹാന്(കൊല്ലം), ഡോ.അഹമ്മദ് (തിരുവന്തപുരം). അപേക്ഷകര്‍ കൂടുതലുണ്ടാകുന്ന ജില്ലകളില്‍ അസി.ജില്ലാ ട്രെയിനര്‍മാരേയും ഫീല്‍ഡ് ട്രെയിനര്‍മാരേയും നിയമിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."