ചര്‍ച്ച തീരുമാനമായി; സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
കല്‍പ്പറ്റ: വേതന വര്‍ധന ആവശ്യപ്പെട്ട് സംയുക്ത തൊഴിലാളികള്‍ ജില്ലയില്‍ നടത്തിവന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. എ.ഡി.എം കെ.എം രാജുവിന്റെ ചേംബറില്‍ ചേര്‍ന്ന തൊഴിലാളി സംഘടനാ പ്രതിനിധികളുടെയും ബസ് ഉടമ സംഘടനാപ്രതിനിധികളുടെയും യോഗത്തില്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ ഉടമകള്‍ അംഗീകരിച്ചതോടെയാണ് സമരത്തിന് വിരാമമായത്.
ഇതനുസരിച്ച് കഴിഞ്ഞ മാസം 29ന് ജില്ലാലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ തീരുമാനിച്ച കൂലി 30 രൂപയുടെയും കലക്ഷന്‍ ബത്ത ഒരു രൂപയും മുന്‍കാല പ്രാബല്യത്തോടെ ഇന്നു മുതല്‍ നടപ്പിലാക്കും. കഴിഞ്ഞ വെള്ളിയാഴ്ച മാനന്തവാടി താലൂക്കില്‍ ആരംഭിച്ച സമരം തിങ്കളാഴ്ച മുതല്‍ ജില്ലാ സമരമാവുകയായിരുന്നു. അന്യജില്ലകളില്‍ നിന്നുള്ള ബസുകളും ഓടാന്‍ അനുവദിച്ചിരുന്നില്ല. തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ ബസ് ഉടമാ പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതിലായിരുന്നു പങ്കെടുക്കാതിരുന്നത്. ഇന്നലെ ഇവരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഉടമകള്‍ ചര്‍ച്ചക്കെത്തിയത്. സി.കെ ശശീന്ദ്രന്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് പി.പി ആലി, ഇ.ജെ ബാബു, എന്‍.എം ആന്റണി, ബസ് ഉടമകളുടെ സംഘടനയെ പ്രതിനിധീകരിച്ച് കുര്യാക്കോസ്, ബ്രിജേഷ് മാത്യു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."