യൂനുസിന്റെ വിയോഗത്തില്‍ തേങ്ങി നീരുട്ടിക്കല്‍
കിഴിശ്ശേരി: നീരുട്ടിക്കല്‍ തിയ്യപള്ളിയാളി കളത്തിപറമ്പന് യൂനുസിന്റെ വിയോഗത്തിലൂടെ നാടിന് നഷ്ടമായത് നിസ്വാര്‍ത്ഥ സേവകനെ. സമസ്തയുടെയും മുസ്ലിം ലീഗിന്റെയും പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനിന്ന യൂനുസിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സംഘടനാ പ്രവര്‍ത്തകരും നാട്ടുകാരും.
ആറാം വയസില്‍ ബാധിച്ച അപൂര്‍വ രോഗത്തിന് 31ാം വയസില്‍ യൂനുസ് കീഴടങ്ങുകയായിരുന്നു. കാലില്‍ നീരുവന്ന് പ്രയാസപ്പെടാന്‍ തുടങ്ങിയതോടെ ചെറുപ്രായത്തില്‍ തന്നെ ചികിത്സ തേടിയെങ്കിലും മന്ത് രോഗമാണെന്ന സ്ഥിരീകരണമായിരുന്നു ഡോക്ടര്‍മാരില്‍ നിന്നും ലഭിച്ചിരുന്നത്. ദീര്‍ഘകാലം ചികിത്സ തേടിയ യൂനുസിന് ഇടക്കാല ആശ്വാസം ലഭിച്ചിരുന്നെങ്കിലും നീരുവന്ന് പ്രയാസം നേരിട്ടതോടെ കഴിഞ്ഞ റമദാന് മാസത്തില്‍ കാല്പാദം മുറിച്ചുമാറ്റിയിരുന്നു.
സഹപ്രവര്‍ത്തകന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് നൂറുകണക്കിന് സംഘടനാ പ്രവര്‍ത്തകരാണ് യൂനുസിന്റെ വസതിയിലും നീരുട്ടിക്കല്‍ ജുമുഅത്ത് പള്ളിയിലും വന്നുചേര്‍ന്നത്.
ഇന്ന് വൈകിട്ട് നാലിന് എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിരുട്ടിക്കല് അങ്ങാടിയില്‍ അനുസ്മരണ സംഗമവും പ്രാര്‍ഥനാ സദസും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."