HOME
DETAILS
MAL
ശബരിമലയില്‍ യുവതികളടക്കം ആര്‍ക്കും ദര്‍ശനം നടത്താം: ഐ.ജി മനോജ് ഏബ്രഹാം
backup
October 18 2018 | 02:10 AM
നിലയ്ക്കല്‍: ശബരിമലയില്‍ യുവതികളടക്കം ആര്‍ക്കുവേണമെങ്കിലും ദര്‍ശനം നടത്താമെന്ന് ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള ഐ.ജി മനോജ് ഏബ്രഹാം. നിലയ്ക്കല്‍, പമ്പ, ശബരിമല പ്രദേശങ്ങള്‍ പൂര്‍ണമായും പൊലിസ് നിയന്ത്രണത്തിലാണ്. ഒരു അയ്യപ്പഭക്തനെയും ആരും തടയില്ല. ഒരു പരിശോധനയും അനുവദിക്കില്ല. ദര്‍ശനത്തിന് ആര്‍ക്കൊക്കെ സുരക്ഷ ആവശ്യമാണോ അവര്‍ക്കൊക്കെ പൊലിസ് സുരക്ഷ നല്‍കും. നാട്ടിലെ നിയമം നടപ്പാക്കിയിരിക്കുമെന്നും ഐ.ജി വ്യക്തമാക്കി. ചൊവ്വാഴ്ചയും ഇന്നലെയുമായി റോഡില്‍ തടസമുണ്ടാക്കി ഭക്തരെ തടഞ്ഞ സംഭവത്തില്‍ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 11 പേരെ കസ്റ്റഡിയില്‍ എടുത്തു.
പ്രതിഷേധത്തിന് ഇത്രയും ആളുകള്‍ വരുമെന്നുള്ള ധാരണ ഉണ്ടായിരുന്നില്ല. പിന്നീടു പ്രതിഷേധക്കാരുടെ എണ്ണത്തിന് അനുസരിച്ച് പൊലിസിനെ വിന്യസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."