HOME
DETAILS
MAL
വൃക്ക നല്കാന് ഭാര്യ തയാര്‍: ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനാകാതെ യുവാവ്
backup
June 06 2017 | 22:06 PM
പെരിന്തല്‍മണ്ണ: നാലു വര്‍ഷത്തെ പ്രവാസജീവിതം മാനത്തുമംഗലം സ്വദേശി മേലേതില്‍ അബ്ദുറഹ്മാ(36)ന് സമ്മാനിച്ചത് കടുത്ത വൃക്കരോഗം. നാട്ടിലെത്തി ചികത്സ നടത്തിയെങ്കിലും ഫലിച്ചില്ല. ഇപ്പോള്‍ ആഴ്ചയില്‍ മൂന്നുതവണ ഡയാലിസിസ് നടത്തണം.
പ്രായം ചെന്ന മാതാവ്, ഭാര്യ, ആറിലും അഞ്ചിലും പഠിക്കുന്ന മക്കള്‍ ഇവര്‍ക്ക് ഭക്ഷണത്തിന് വഴി കാണണം.ഒന്‍പത് സെന്റ് സ്ഥലവും ചെറിയ ഒരു വീടും മാത്രമാണ് സ്വന്തമായുള്ളത്. ഭാര്യമുനീറ ഭര്‍ത്താവിന് വൃക്ക നല്കാന് തയാറാണെങ്കിലും ശാസ്ത്രക്രിയയ്ക്ക് 25 ലക്ഷം രൂപ കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ് ഈ കുടുംബം.
അബ്ദുറഹ്മാനെ സഹായിക്കാന്‍ നാട്ടുകാര്‍ യോഗം ചേര്‍ന്ന് ചികത്സ സഹായ കമ്മിറ്റി രൂപീകരിച്ചു. പെരിന്തല്‍മണ്ണ കനറാ ബാങ്കില്‍ അക്കൗണ്ടും തുടങ്ങി. നമ്പര്‍: 8682101207910. കഎടഇ:ഇഛഉഋ: ഇചഞ0008682.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."