സംസാര-കേള്‍വി ശക്തിയില്ലാത്ത യുവതിയെ നാല് സൈനികര്‍ പീഡിപ്പിച്ചതായി പരാതി
പൂനെ: നാല് വര്‍ഷം മുന്‍പ് ലൈംഗികമായി പീഡിപ്പിച്ച നാലു സൈനികര്‍ക്കെതിരേ കേള്‍വി ശേഷിയും സംസാരശേഷിയുമില്ലാത്ത യുവതി പരാതി നല്‍കി.
പൂനെയിലെ ഖഡ്കി സൈനിക ആശുപത്രിയിലായിരുന്നു സംഭവം. ആശുപത്രിയിലെ ജീവനക്കാരിയാണ് ഇരയായ യുവതി.
സന്നദ്ധസംഘടനയുടെ സഹായത്തോടെയാണ് യുവതി പൊലിസില്‍ പരാതി നല്‍കിയത്. വിധവയായ യുവതിക്ക് ഒരു മകനുണ്ട്. പ്രതിരോധ മന്ത്രിക്കും സൈനിക മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്.
ആദ്യം ബലാത്സംഗം ചെയ്ത സഹപ്രവര്‍ത്തകനെക്കുറിച്ച് മറ്റൊരു സൈനികന് യുവതി ഫോണ്‍സന്ദേശം അയച്ചു. ആ സന്ദേശത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തി അയാളും പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ഇരുവരും ചേര്‍ന്ന് പീഡനം ആവര്‍ത്തിച്ചുവെന്നും പരാതിയിലുണ്ട്.
ഇവര്‍ക്കൊപ്പം മറ്റു രണ്ട് സൈനികരും പീഡിപ്പിക്കാന്‍ തുടങ്ങിയതായി യുവതി പറഞ്ഞു.
ലൈംഗിക വേഴ്ചയുടെ വിഡിയോ പകര്‍ത്തിയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പല തവണ ഇവര്‍ പീഡിപ്പിച്ചതായും പരാതിയില്‍ പറയുന്നു. ആശുപത്രി അധികൃതരോട് പലതവണ പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടായില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു. 2015 ജനുവരിക്കും ജൂണിനും ഇടയിലാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. യുവതിയും പ്രതികളെന്നാരോപിക്കപ്പെട്ട സൈനികരും നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന അവസരങ്ങളിലായിരുന്നു പീഡനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."