'ഫാസിസത്തിനെതിരേ മതേതരത്വ കക്ഷികള്‍ ഒന്നിക്കണം'
കല്‍പ്പറ്റ: കേന്ദ്ര ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജനവിരുദ്ധവും ഫാസിസ്റ്റ് സ്വഭാവമുള്ളതുമായ നടപടിക്കെതിരായി ജനാധിപത്യ മതേതരത്വ കക്ഷികളുടെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്നും ദേശീയ മതേതര ബദലിനായി പാര്‍ട്ടി മുന്‍കൈ എടുക്കുമെന്നും ജനതാദള്‍ യുണൈറ്റഡ് ദേശീയ സെക്രട്ടറി എം.വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പാര്‍ട്ടി സജീവ അംഗങ്ങളുടെ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഇടതുപക്ഷ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ജില്ലയില്‍ പുതിയ ഒരു വികസന പ്രവര്‍ത്തനവും സര്‍ക്കാരിന് ചൂണ്ടിക്കാണിക്കാനില്ല. പിന്നിട്ട ഒരു വര്‍ഷത്തെ ഭരണം നിരാശജനകമാണെന്നും അദ്ദേഹം പറഞ്ഞു. ജനതാദള്‍ യു സംസ്ഥാന സെക്രട്ടറി ജനറല്‍ ഷേയ്ക്ക് പി ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.കെ ഹംസ അധ്യക്ഷനായി. വി.വി വര്‍ക്കി, എം.സി രവീന്ദ്രന്‍, എസ് സക്കറിയ, കെ.കെ വത്സല, ഡി രാജന്‍, കെ.എ ചന്തു, എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറിമാരായ അഡ്വ. സന്തോഷ്‌കുമാര്‍ സ്വാഗതവും കെ.എസ് ബാബു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."