റോഹിംഗ്യ യു.എന്‍ അന്വേഷണ കണ്ടെത്തലുകള്‍ ചര്‍ച്ച ചെയ്യണമെന്ന് സുരക്ഷാ സമിതി അംഗങ്ങള്‍
യൂനൈറ്റഡ് നാഷന്‍സ്: റോഹിംഗ്യകള്‍ക്കെതിരേ മ്യാന്‍മറിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ടുള്ള യു.എന്‍ അന്വേഷണ സമിതിയുടെ കണ്ടെത്തലുകള്‍ ചര്‍ച്ച ചെയ്യണമെന്ന് രക്ഷാസമിതി അംഗങ്ങള്‍. കണ്ടെത്തലുകള്‍ വിശദീകരിക്കാനുള്ള യോഗം വിളിച്ചു ചേര്‍ക്കണമെന്ന് യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള ഒന്‍പത് രക്ഷാസമിതി അംഗളാണ് ആവശ്യപ്പെട്ടത്. യോഗം ഈമാസം തന്നെ വിളിച്ചുചേര്‍ക്കും.
റോഹിംഗ്യകളുടെ നിലവിലുള്ള സാഹചര്യങ്ങള്‍ വിലയിരുത്താനും സമാധാനവും സുരക്ഷയും ഉറപ്പുവരുത്താനുള്ള പദ്ധതികളും ചര്‍ച്ച ചെയ്യും. എന്നാല്‍ മ്യാന്‍മറിനെതിരേയുള്ള രക്ഷാസമിതിയുടെ നടപടികള്‍ സ്ഥിരം പ്രതിനിധിയിയായ ചൈന എതിര്‍ക്കാന്‍ സാധ്യതയുണ്ട്. മ്യാന്‍മറുമായി മികച്ച ബന്ധമാണ് ചൈന പുലര്‍ത്തുന്നത്.
അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാന്‍ ഒന്‍പത് അംഗങ്ങള്‍ ആവശ്യപ്പെട്ടതിനാല്‍ യോഗം ചേരുന്നതിനെതിരേ വീറ്റോ അധികാരം പ്രയോഗിക്കാന്‍ ചൈനക്കാവില്ല.
യു.എന്‍ നേതൃത്വത്തിലുള്ള വസ്തുതാന്വേഷ സംഘത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ മാസമാണ് പുറത്തുവിട്ടത്. മ്യാന്‍മറില്‍ റോഹിംഗ്യകള്‍ക്കെതിരേയുണ്ടായത് വംശഹത്യയാണെന്നും സൈനിക തലവന്‍ മിന്‍ ആങ് ഹ്ലാങ് ഉള്‍പ്പെടെയുള്ള ഉന്നതരെ വിചാരണ ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ യു.എന്‍ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്നും ഇത് ചര്‍ച്ച ചെയ്യാനുള്ള അവസരമൊരുക്കരുതെന്നുമാവശ്യപ്പെട്ട് മ്യാന്‍മര്‍ അംബാസിഡര്‍ ഹോ ദോ സോന്‍ രക്ഷാസമിതിക്ക് കത്തയച്ചിരുന്നു.
അന്വേഷണ സമിതിയുടെ കണ്ടെത്തലുകള്‍ ഏകപക്ഷീയമാണെന്ന് ആരോപിച്ച് മ്യാന്‍മര്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തള്ളിയിരുന്നു.
യു.എന്നിന്റെ 15 അംഗ സമിതിയില്‍ ഒന്‍പത് പേരുടെ പിന്തുണയുണ്ടെങ്കില്‍ ഒരു അജണ്ടയില്‍ ചര്‍ച്ച നടത്താന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."