മെഹ്ഫില്‍: യുവസംഗമം സംഘടിപ്പിച്ചു
മുട്ടില്‍: രാജ്യത്തിന്റെ ഭരണ ഘടനയെ പോലും വെല്ലുവിളിച്ച് കൊണ്ടുള്ള ഫാസിസ്റ്റു ഭീകരതയെ പ്രതിരോധിക്കാന്‍ ഇസ്‌ലാമിന്റെ നിര്‍മ്മലമായ ജീവിത രീതിക്ക് മാത്രമേ കഴിയൂ എന്ന് കെ.എം ഷാജി എം.എല്‍.എ അഭിപ്രായപ്പെട്ടു.
വയനാട് മുസ്‌ലിം യതീംഖാനയുടെ യുവജന വിഭാഗമായ ഒയാസിസ് സംഘടിപ്പിച്ച യുവസംഗമം മെഹ്ഫില്‍ 2017 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒയാസിസ് പ്രസിഡന്റ് നൗഷാദ് ഗസാലി അധ്യക്ഷനായി. യതീംഖാന ജന.സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ സന്ദേശം നല്‍കി. പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി മുഖ്യപ്രഭാഷണം നടത്തി. പിണങ്ങോട് അബൂബക്കര്‍, പ്രൊ. അബ്ദുല്‍ അസീസ്, റാഷിദ് ഗസ്സാലി കൂളിവയല്‍ എന്നിവര്‍ ക്ലാസെടുത്തു. എസ് മുഹമ്മദ് ദാരിമി, പി.കെ അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, മായന്‍ മണിമ, മുഹമ്മദ് ഷാ മാസ്റ്റര്‍, കെ.കെ ഹനീഫ, കെ അഹ്മദ് മാസ്റ്റര്‍, കെ ഹാരിസ്, എന്‍ മുഹമ്മദ് നിസാര്‍, എന്‍.കെ മുസ്തഫ ഹാജി, പി.സി ഇബ്‌റാഹിം ഹാജി, പി അബ്ദുല്‍ ഗഫൂര്‍, മഹ്‌റൂഫ് കെ.എം, വി അസയിനാര്‍ ഹാജി, ഹാരിസ് സി.ഇ സംസാരിച്ചു. ഒയാസിസ് ജന.സെക്രട്ടറി ലുഖ്മാനുല്‍ ഹകീം വി.പി.സി സ്വാഗതവും ട്രഷറര്‍ അബ്ദു പനമരം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."