HOME
DETAILS
MAL
കാര്‍ഷിക ലോണ്‍ എഴുതിത്തള്ളുമെന്ന് ടി.ആര്.എസ്
backup
October 18 2018 | 02:10 AM
ഹൈദരാബാദ്: അധികാരത്തിലേറിയാല്‍ കര്‍ഷകരുടെ ഒരു ലക്ഷം രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുമെന്ന് തെലങ്കാന രാഷ്ട്രസമിതി. ഇന്നലെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് ടി.ആര്.എസ് അധ്യക്ഷന്‍ കെ. ചന്ദ്രശേഖര റാവു ആണ് ഇക്കാര്യം അറിയിച്ചത്. യുവാക്കള്‍ക്ക് തൊഴിലില്ലായ്മാ വേതനമായി മാസം 3000 രൂപ നല്‍കും. വിധവകള്‍, ഭിന്നശേഷിക്കാര്‍, നെയ്ത്തുകാര്‍, ബീഡി തൊഴിലാളികള്‍ എന്നിവര്‍ക്കുള്ള പെന്ഷന് തുക വര്‍ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."