HOME
DETAILS
MAL
രണ്ടാമത്തെ കൊലപാതക കേസിലും ആള്‍ദൈവം രാംപാലിന് ജീവപര്യന്തം തടവ്
backup
October 18 2018 | 02:10 AM
ചണ്ഡീഗഡ്: കൊലപാതക കേസില്‍ അറസ്റ്റിലായ വിവാദ ആള്‍ദൈവം രാംപാലിന് വീണ്ടും ജീവപര്യന്തം തടവ്. ഇന്നലെ വിധിപറഞ്ഞ രണ്ടാമത്തെ കൊലപാതക കേസിലാണ് അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
കഴിഞ്ഞ ദിവസം വിധി പറഞ്ഞ മറ്റൊരു കൊലപാതക കേസിലും അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
രണ്ട് കൊലപാതക കേസുകളാണ് ഇയാള്ക്കെതിരായുള്ളത്. ഹരിയാനയിലെ ഹിസാര്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് ദേസ്രാജ് ഛാലിയയാണ് വിധി പ്രസ്താവിച്ചത്.
2014ല്‍ ഇയാള്‍ സ്ഥാപിച്ച സത്ലോക്ക് ആശ്രമത്തില്‍ നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അറസ്റ്റിലായത്. രാംപാലിന് പുറമെ 13 അനുയായികളേയും ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."