HOME
DETAILS
MAL
160 പേരെ ഐ.എസ് ഒരുദിവസം കൊലപ്പെടുത്തിയെന്ന് യു.എന്‍
backup
June 06 2017 | 23:06 PM
ജനീവ: ഇറാഖിലെ പടിഞ്ഞാറന്‍ മൗസിലില്‍ ഐ.എസ് ഒരു ദിവസം കൊണ്ട് 160 പേരെ കൊലപ്പെടുത്തിയതായി യു.എന്‍. റമദാനിലെ ആദ്യ ആഴ്ചയിലാണ് ഐ.എസ് സാധാരണക്കാരെ ക്രൂരമായി കൊന്നൊടുക്കിയതെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മിഷണര്‍ സെയ്ദ് റഅദ് അല്‍ ഹുസൈന് പറഞ്ഞു. കുട്ടികളും സ്ത്രീകളും അടങ്ങുന്നവരുടെ മൃതദേഹങ്ങള്‍ യു.എന്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടതായി അദ്ദേഹം വ്യക്തമാക്കി. യു.എന്‍ സുരക്ഷാ കൗണ്‍സിലെ അഭിസംബോധന ചെയ്യവെയാണ് യു.എന്‍ മനുഷ്യാവകാശ കമ്മിഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
യുനിസെഫിന്റെ കണക്കനുസരിച്ച് ഒരു ലക്ഷം കുട്ടികളാണ് ഐ.എസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."