നെടുങ്കണ്ടം കസ്റ്റഡി മരണം: മജിസ്ട്രേറ്റിനും വീഴ്ച പറ്റിയെന്ന്, മുമ്പും പിഴവുകള്‍ മജിസ്ട്രേറ്റിനു സംഭവിച്ചതായും തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ റിപ്പോര്‍ട്ട്
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകകേസില്‍ ഇടുക്കി മജിസ്ട്രേറ്റിനും വീഴ്ച പറ്റി. ഇടുക്കി മജിസ്ട്രേറ്റ് രശ്മി രവീന്ദ്രന്റെ ഭാഗത്തുനിന്ന് ഇതിന് മുമ്പും ഇത്തരം പിഴവുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
24 മണിക്കൂറിലധികം പ്രതിയെ പൊലിസ് കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്നു. ഇത് മജിസ്ട്രേറ്റ് ശ്രദ്ധിച്ചില്ല, ഇതിനോട് പൊലിസിനോട് വിശദീകരണവും തേടിയില്ല. ആശുപത്രിരേഖകളും പരിശോധിച്ചില്ല, ചികിത്സയിലിരിക്കുന്ന രോഗിയായിരുന്നിട്ടും ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കാനോ പൊലിസിനോട് വിശദീകരണം ചോദിക്കാനോ ഇടുക്കി മജിസ്ട്രേറ്റ് തയാറായില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട്.
നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചല്ല ഈ കേസ് മജിസ്ട്രേറ്റ് കൈകാര്യം ചെയ്തതെന്നും ഇതിലൂടെ വ്യക്തമാണെന്നും തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."