HOME
DETAILS

രാജസ്ഥാനില്‍ ബി.എസ്.പി 200 സീറ്റുകളിലും മത്സരിക്കും

  
backup
October 18 2018 | 02:10 AM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%bf-200-%e0%b4%b8%e0%b5%80


ജെയ്പൂര്‍: തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ബഹുജന്‍ സമാജ് പാര്‍ട്ടി(ബി.എസ്.പി) രാജസ്ഥാനിലെ മുഴുവന്‍ സീറ്റുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തും. ഡിസംബര്‍ ഏഴിനാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക.
2013ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മൂന്ന് സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ബി.എസ്.പിക്ക് കഴിഞ്ഞിരുന്നു. പോള്‍ ചെയ്ത വോട്ടില്‍ 3.37 ശതമാനം വോട്ട് പങ്കാളിത്തവും പാര്‍ട്ടിക്കുണ്ടായിരുന്നു. 2008ലെ തെരഞ്ഞെടുപ്പില്‍ 7.60 ശതമാനം വോട്ടിങ് നേടിയ ബി.എസ്.പിക്ക് ആറ് എം.എല്‍.എമാരുണ്ടായിരുന്നു.
200 നിയമസഭാ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കാനുള്ള എല്ലാ തയാറെടുപ്പുകളിലുമാണ് പാര്‍ട്ടിയെന്ന് ബി.എസ്.പി സംസ്ഥാന വൈസ് പ്രസിഡന്റ് ദുംഗാറാം ഗെദ്ദാര്‍ പറഞ്ഞു. 2013ലെ തെരഞ്ഞെടുപ്പില്‍ 195 സ്ഥാനാര്‍ഥികളെയാണ് പാര്‍ട്ടി മത്സരിപ്പിച്ചിരുന്നത്. ആരെയെല്ലാം മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടി അധ്യക്ഷ മായാവതി ഉടന്‍ തീരുമാനിക്കും. കൂടാതെ അവര്‍ പങ്കെടുക്കുന്ന റാലികളും സംസ്ഥാനത്ത് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
മുന്‍കാലത്തുനിന്ന് വ്യത്യസ്തമായി ഇത്തവണ കൂടുതല്‍ അംഗങ്ങളെ നിയമസഭയില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പാര്‍ട്ടി നേതൃത്വം പറയുന്നു. സംസ്ഥാനത്ത് ബി.ജെ.പിയിലും കോണ്‍ഗ്രസിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായിട്ടുണ്ട്. ബി.ജെ.പി ഭരണത്തില്‍ ജനങ്ങള്‍ വലിയ നിരാശയിലാണ്. കോണ്‍ഗ്രസിലും ജനങ്ങള്‍ക്ക് ഒരു പ്രതീക്ഷയുമില്ല-ബി.എസ്.പിയുടെ മുതിര്‍ന്ന നേതാവ് ഭഗവന്‍ സിങ് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്ന മായാവതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുന്ന റാലികളില്‍ സംബന്ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജസ്ഥാനിലെ കിഴക്കന്‍ ജില്ലകളായ ഭരത്പൂര്‍, ധോലാപൂര്‍, കരൗലി, സവായിമാധോപൂര്‍, ആള്‍വാര്‍, വടക്കന്‍ ജില്ലകളായ ഹനുമാന്‍ഗഡ്, ശ്രീഗംഗാനഗര്‍, ബിക്കാനീര്‍ തുടങ്ങിയിടങ്ങളില്‍ ദലിത് സമുദായങ്ങള്‍ക്ക് ശക്തമായ സ്വാധീനമുണ്ട്. ഈ ജില്ലകള്‍ പാര്‍ട്ടിയുടെ ശക്തമായ വോട്ട് ബാങ്കുകളാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago