കസൂറിലെ ഏഴു വയസുകാരിയുടെ കൊലപാതകം; പ്രതിയെ തൂക്കിലേറ്റി
ഇസ്ലാമാബാദ്: പാകിസ്താനിലെ കസൂറില്‍ ഏഴ് വയസുകാരിയായ സൈനബ് അന്‍സാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഇമ്രാന് അലിയെ തൂക്കിലേറ്റി. ലാഹോറിലെ കോത് ലക്പാത്ത് ജയിലില്‍ ഇന്നലെ രാവിലെയാണ് ശിക്ഷ നടപ്പാക്കിയത്.
സൈനബിന്റെ പിതാവും ബന്ധുക്കള്‍ ശിക്ഷ നടപ്പിലാക്കുന്നതിന് ദൃക്സാക്ഷികളായിരുന്നു. പാകിസ്താനില്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായ സൈനബ് അന്‍സാരിയുടെ കൊലപാതകം ജനുവരിയിലാണ് നടന്നത്. സമീപത്തെ ചവറുകൂനയില്‍ നിന്നാണ് അവരുടെ മൃതദേഹം കണ്ടെത്തിയത്.
സൈനബിന്റെ കൊലയെ തുടര്‍ന്ന് കുട്ടികള്‍ക്കെതിരേയുള്ള സമാനമായ ആക്രമങ്ങള്‍ക്കെതിരേ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിയെ കണ്ടെത്താനായതിനെ തുടര്‍ന്ന് പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയിരുന്നു.
ദിവസങ്ങള്‍ക്ക് ശേഷമാണ് ഇമ്രാന് അലിയെ പിടികൂടിയത്. കുറ്റ സമ്മതം നടത്തിയ ഇദ്ദേഹം സമാനമായി ആറ് പെണ്‍കുട്ടികളെയും കൊലപ്പെടുത്തിയെന്ന തെളിയിക്കപ്പെട്ടിരുന്നു.
ജസ്റ്റിസ് ഫോര്‍ സൈനബ് എന്ന പേരില്‍ പാകിസ്താനില്‍ പ്രചരിച്ച ഹാഷ്ടടാഗിന് രാജ്യത്തുടനീളം വന്‍ പ്രതികരണമാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."