HOME
DETAILS

വാഗ്ദാനം പാലിക്കപ്പെടുന്നു: ദേശീയ ഗെയിംസിലെ 83 മെഡല്‍ ജേതാക്കള്‍ക്ക് സര്‍ക്കാര്‍ ജോലി

  
backup
August 21 2019 | 07:08 AM

confirmed-govt-job-for-medal-winners1

 

 

യു.എച്ച് സിദ്ദീഖ്

ആലപ്പുഴ: സംസ്ഥാനത്തിന്റെ യശസ് ഉയര്‍ത്തിയ കായിക താരങ്ങളുടെ പോരാട്ടത്തിന് മുഖ്യമന്ത്രിയ്ക്കും കായിക മന്ത്രിക്കും പിന്നാലെ മന്ത്രിസഭയുടെയും അംഗീകരം. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം ജലരേഖയായി മാറാതിരിക്കാന്‍ ഒറ്റക്കെട്ടായി പൊരുതിയ 83 കായിക താരങ്ങള്‍ക്കും ഇത് അഭിമാന നിമിഷം. അവരുടെ കളിക്കളത്തിലെയും പുറത്തേയും പോരാട്ടങ്ങള്‍ വെറുതെയായില്ല. ദേശീയ ഗെയിംസ് ടീം ഇനങ്ങളില്‍ കേരളത്തിന് മെഡല്‍ സമ്മാനിച്ച 83 കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍വീസില്‍ ജോലി നല്‍കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കി. സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി നല്‍കാനാണ് ഇന്ന് നടന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്.

ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്ന് മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി ഇ.പി ജയരാജനും പ്രത്യേക താല്‍പര്യം എടുത്താണ് കായിക താരങ്ങളുടെ ദുരിത ജീവിതത്തിന് കൈത്താങ്ങ് നല്‍കുന്നത്. കേരളം ആതിഥ്യമേകിയ 35 ാമത് ദേശീയ ഗെയിംസില്‍ ടീം ഇനങ്ങളില്‍ വെള്ളി, വെങ്കല മെഡല്‍ ജോതാക്കള്‍ക്കാണ് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാന്‍ തീരുമാനമായത്. ഖോ ഖോ, റഗ്ബി, തുഴച്ചില്‍, ബീച്ച് വോളി, ഫെന്‍സിങ് ഉള്‍പ്പടെ ടീം ഇനങ്ങളില്‍ കേരളത്തിന് മെഡല്‍ സമ്മാനിച്ചവരുടെ ദുരിത ജീവിതവും സര്‍ക്കാരിന്റെ വാഗ്ദാന ലംഘനവും 'സുപ്രഭാത'മാണ് പുറത്തു കൊണ്ടു വന്നത്. 2015 ഫെബ്രുവരിയില്‍ ദേശീയ ഗെയിംസിന് പിന്നാലെ അന്നത്തെ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് എല്ലാ മെഡല്‍ ജേതാക്കള്‍ക്കും സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ചില താരങ്ങള്‍ക്ക് ജോലി നല്‍കിയതൊഴിച്ചാല്‍ ഭൂരപക്ഷത്തിനും നിയമനം കിട്ടിയില്ല.

ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വ്യക്തിഗത ഇനങ്ങളിലെ മെഡല്‍ ജേതാക്കള്‍ക്കും ടീം ഇനങ്ങളിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്കും നിയമനം നല്‍കി. ടീം ഇനങ്ങളിലെ വെള്ളി, വെങ്കല മെഡല്‍ ജേതാക്കള്‍ക്ക് പൊതുമേഖല സ്ഥാപനങ്ങളില്‍ നിയമനം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇക്കാര്യം നിയമസഭയിലും പുറത്തും പല ആവര്‍ത്തി അന്നത്തെ കായിക മന്ത്രി എ.സി മൊയ്തീന്‍ പ്രഖ്യാപിച്ചു. പ്രഖ്യാപനങ്ങള്‍ക്കപ്പുറം ഒന്നും സംഭവിച്ചില്ല. തുടര്‍ നടപടികള്‍ നിലച്ചതോടെ വാട്‌സ്ആപ് കൂട്ടായ്മ രൂപീകരിച്ചു കഴിഞ്ഞ ഫെബ്രുവരിയില്‍ കായിക താരങ്ങള്‍ മെഡല്‍ തിരിച്ചു നല്‍കുന്നത് ഉള്‍പ്പടെ പ്രക്ഷോഭവുമായി സെക്രട്ടറിയേറ്റിന് മുന്നിലേക്ക് എത്തി.

മുന്‍ ദേശീയ കായിക താരമായ കെ.ആര്‍ പ്രമോദിന്റെ നേതൃത്വത്തിലായിരുന്നു മെഡല്‍ ജേതാക്കളുടെ പോരാട്ടം. ഇതോടെയാണ് കായിക മന്ത്രി ഇ.പി ജയരാജനും കായിക വകുപ്പും ഉണര്‍ന്നത്. മന്ത്രിയും ഓഫിസും ശക്തമായ ഇടപെടല്‍ നടത്തിയതോടെ ഫയല്‍ സൃഷ്ടിക്കപ്പെട്ടു. ശുപാര്‍ശ ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തിയതോടെ നീക്കത്തിന് വേഗതയേറി. ഫയല്‍ ധനവകുപ്പിലേക്ക് അതിവേഗം എത്തി. സാമ്പത്തിക പരാധീനതയുടെ ചരടുമുറുക്കി ധനവകുപ്പ് പതിവ് കുരുക്കിട്ടു. കായിക താരങ്ങളുടെ പ്രതീക്ഷ അസ്ഥാനത്തായി. എന്നാല്‍, മുഖ്യമന്ത്രിയുടെ ഉറച്ച നിപലാടാണ് ഇന്ന് മന്ത്രിസഭ അംഗീകരാത്തോടെ 83 കായിക താരങ്ങള്‍ക്കും ജോലി നല്‍കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. കളിക്കളങ്ങളിലെ പോരാട്ടങ്ങള്‍ സമ്മാനിച്ച ഗുരുതര പരുക്കുകളുമായി നിരവധി കായിക താരങ്ങളാണ് ചികിത്സയ്ക്കും നിത്യവൃത്തിക്കും പണമില്ലാതെ ദുരിതം ജീവിതം നയിക്കുന്നത്. നാല് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ സര്‍ക്കാരിന്റെ തീരുമാനം നിരവധി ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കളുടെ ജീവിത സ്വപ്‌നങ്ങള്‍ക്കാണ് കരുത്താവുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ റെയിലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി?; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ തയ്യാറെന്ന് റെയില്‍വേ മന്ത്രി

National
  •  a month ago
No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago
No Image

ഇന്ത്യക്ക് സമ്പൂര്‍ണ തോല്‍വി; അജാസ് പട്ടേലിന് പതിനൊന്നു വിക്കറ്റ്

Cricket
  •  a month ago
No Image

പരപ്പന്‍ പാറ ഭാഗത്ത് മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീര ഭാഗം; ചൂരല്‍ ഉരുള്‍പൊട്ടലിലേതെന്ന് നിഗമനം

Kerala
  •  a month ago
No Image

സന്ദീപ് വാര്യരുമായി ചര്‍ച്ച നടത്തിയിട്ടില്ല; വന്നാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും എം.വി ഗോവിന്ദന്‍

Kerala
  •  a month ago