HOME
DETAILS
MAL
തന്നെ വധിക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘം ശ്രമിക്കുന്നുണ്ടെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ്
backup
October 18 2018 | 02:10 AM
കൊളംബോ: തന്നെ വധിക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോ ശ്രമിക്കുന്നതായി വിവരം ലഭിച്ചെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രപാല് സിരിസേന. മന്ത്രിസഭാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അറിഞ്ഞിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഹയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടു മുമ്പായാണ് സിരിസേനയുടെ ആരോപണം. എന്നാല്‍ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."