ഭിന്നശേഷിയുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം: ലോക്കല്‍ ലെവല്‍ കമ്മിറ്റി
മലപ്പുറം: ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട ജില്ലയിലെ 19 പേര്‍ക്ക് ലീഗല്‍ ഗാര്‍ഡിയനെ കണ്ടെത്തി. ഭിന്നശേഷിയുള്ളവരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ലീഗല്‍ ഗാര്‍ഡിയനെ നിയോഗിച്ചു നല്‍കുന്നതിന് ലഭിച്ച 20 അപേക്ഷകളിലാണ് 19 പേര്‍ക്ക് ഗാര്‍ഡിയന്‍ഷിപ്പ് അനുവദിക്കാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ലോക്കല്‍ ലെവല്‍ കമ്മിറ്റി തീരുമാനിച്ചത്.
മിക്കവര്‍ക്കും മാതാപിതാക്കളില്‍ ഒരാളെയാണ് രക്ഷിതാവായി നിയമിച്ചത്. ബുദ്ധിമാന്ദ്യം, ഓട്ടിസം, മസ്തിഷ്‌ക തളര്‍വാതം, മള്‍ട്ടിപ്പ്ള്‍ ഡിസെബിലിറ്റീസ് എന്നിവയുള്ളവരുടെ അപേക്ഷകളാണ് പരിഗണിച്ചത്.
ഭിന്നശേഷിയുള്ളവര്‍ക്ക് അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്ന് അതാത് വാര്‍ഡ് മെമ്പര്‍മാര്‍ ഉറപ്പാക്കണമെന്ന് നാഷനല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരം രൂപവത്ക്കരിച്ച ലോക്കല്‍ ലെവല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ഭിന്നശേഷിയുളള വ്യക്തികളുള്ള കുടുംബങ്ങളെ കണ്ടെത്താനും ഇവരെ ഗ്രാമസഭകളില്‍ പങ്കെടുപ്പിക്കുന്നതിനും മുന്‍ഗണന പട്ടികയിലുള്‍പ്പെടുത്തുന്നതിനുമെല്ലാം വാര്‍ഡ് മെമ്പര്‍മാര്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്മിറ്റി വ്യക്തമാക്കി.
നാഷണല്‍ ട്രസ്റ്റ് ആക്റ്റ് നിലവില്‍ വരുന്നതിന് മുമ്പ് ഭിന്നശേഷിയുള്ള വ്യക്തിക്കും കൂടി അവകാശപ്പെട്ട ഭൂമി കൈമാറ്റം നടത്തിയ നടപടി ക്രമീകരിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ലഭിച്ച അപേക്ഷസമിതി പരിഗണിച്ച് അനുവാദം നല്‍കി. ശയ്യാവലംബരായവരെ പരിചരിക്കുന്നവര്‍ക്ക് സാമൂഹിക സുരക്ഷാമിഷന്‍ നല്‍കുന്ന ആശ്വാസ കിരണം പെന്‍ഷന്‍ ലഭിക്കുന്നതിനായി അപേക്ഷകളില്‍ നടപടി ത്വരിതപ്പെടുത്താന്‍ അധ്യക്ഷന്‍ നിര്‍ദേശിച്ചു.
ഭിന്നശേഷിയുള്ള വ്യക്തികളുള്ള അഞ്ച് കുടുംബങ്ങളുടെ എ.പി.എല്‍ കാര്‍ഡ് ബി.പി.എല്‍ലേക്ക് മാറ്റി നല്‍കാന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് കൈമാറി. യോഗത്തില്‍ കമ്മിറ്റി കണ്‍വീനറായ വി ഹംസ, സ്റ്റാറ്റിയൂട്ടറി മെമ്പര്‍ പി.വി പ്രേമ, സാമൂഹിക നീതി, പൊലിസ്, രജിസ്‌ട്രേഷന്‍, ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍ വകുപ്പ്, ലീഗല്‍ സര്‍വീസസ് അതോറിറ്റി എന്നിവയുടെ പ്രതിനിധികളായ അംഗങ്ങള്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."