HOME
DETAILS
MAL
ഡോ.എ.എം ശ്രീധരന് ദ്രാവിഡ ഭാഷാശാസ്ത്ര പുരസ്കാരം
backup
June 06 2017 | 23:06 PM
നീലേശ്വരം: ദ്രാവിഡ ഭാഷാശാസ്ത്ര പുരസ്കാരത്തിന് ഡോ.എ.എം ശ്രീധരന് അര്‍ഹനായി . അദ്ദേഹത്തിന്റെ തുളു - മലയാളം നിഘണ്ടുവിനാണ് പുരസ്കാരം. ദ്രാവിഡ ഭാഷാശാസ്ത്ര അസോസിയേഷന് ഇന്ത്യന്‍ ഭാഷാശാസ്ത്രകാരനായിരുന്ന ഡോ. വെങ്കടരാമയ്യയുടെ പേരില്‍ വര്‍ഷം തോറും നല്കി വരുന്ന പുരസ്കാരമാണിത്. ജൂണ്‍ 23 ന് ഡല്‍ഹിയില്‍ ചേരുന്ന 47ാം അന്തര്‍ദേശീയ സമ്മേളനത്തില്‍ പുരസ്കാരം സമ്മാനിക്കും. കണ്ണൂര്‍ സര്‍വകലാശാല ഭാഷാ വിഭാഗം ഡീന്‍, മലയാള വിഭാഗം തലവന്‍, പാലാത്തടം ഡോ.പി.കെ രാജന് സ്മാരക കാംപസ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയാണ് ഡോ.എ.എം ശ്രീധരന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."