ഇലക്ട്രിക് ഓട്ടോറിക്ഷ ഓട്ടം പിടിക്കുന്നു, ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍, 30,000 രൂപ സബ്‌സിഡി, 50 ശതമാനം നികുതി ഇളവും
ഇലക്ട്രിക്്ഓഇലക്ട്രിക് ഓട്ടോറിക്ഷയെ പ്രോത്സാഹിപ്പിക്കാന്‍ 30,000 രൂപ സബ്‌സിഡിയുമായി സര്‍ക്കാര്‍. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന ഓട്ടോകള്‍ക്കാണ് സബ്‌സിഡി. പ്രകൃതി സൗഹൃദ ഇലട്രിക് വാഹനനയത്തിന്റഭാഗമായാണ് ഈ സബ്‌സിഡി നല്‍കുന്നത്. വാഹനങ്ങളുടെ രേഖകള്‍ നല്‍കിയാല്‍ ഉടമയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഓഫീസില്‍ നിന്നും നേരിട്ടാണ് 30,000 രൂപ നല്‍കുക. റോഡ് നികുതിയിനത്തില്‍ 50 ശതമാനം ഉളവും ലഭിക്കും.
സര്‍ക്കാര്‍ സ്ഥാപനമായ കേരള ഓട്ടോ മൊബൈല്‍സ് (കെ.എ.എല്‍) ഇലക്ട്രിക്ക് ഓട്ടോകള്‍ രണ്ടു മാസത്തിനുള്ളില്‍ ഇറക്കും. പെട്രോള്‍, ഡീസല്‍ ഓട്ടോകളുടെ വിലക്ക് ഇലക്ട്രിക് ഓട്ടോയും വില്‍ക്കാനാണ് പദ്ധതി. പരമാവധി 2.75 ലക്ഷം രൂപക്ക് ഓട്ടോ ലഭിക്കും. ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ വരെ ഓടാനാവുന്നവയാണ് ആദ്യം ഇറക്കുക. സംസ്ഥാനത്ത് 42 ഓട്ടോകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."