HOME
DETAILS
MAL
ആദര്‍ശിനായി കാരുണ്യ സര്‍വീസ് നടത്തി ബസ് തൊഴിലാളികള്‍
backup
August 01 2016 | 22:08 PM
വളാഞ്ചേരി: കണ്ണിന് അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആദര്‍ശി(രണ്ട്)ന്റെ ചികിത്സാ ചെലവിന് പണം കണ്ടെത്തുന്നതിനായി ബസ് തൊഴിലാളികള്‍ സര്‍വീസ് നടത്തി. പള്ളിപ്പുറം ബൈജു-പ്രിയ ദമ്പതികളുടെ മകനാണ് ആദര്‍ശ്. 23 ബസുകളാണ് 'കാരുണ്യവഴിയില്‍' സര്‍വീസ് നടത്തിയത്. യാത്രക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സ്വരൂപിച്ചതും ജീവനക്കാരുടെ ഒരുദിവസത്തെ വേതനവുമുള്പ്പെടെ 328335 രൂപ വളാഞ്ചേരി എസ്.ഐ കെ.പി മിഥുന് ആദര്‍ശിന്റെ പിതാവ് ബൈജുവിന് കൈമാറി. സുരേഷ് ഗോപി എം.പി തന്റെ ഒരുമാസത്തെ ശമ്പളം കുട്ടിയുടെ ചികിത്സാ ചെലവിലേക്കായി നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. സൈഫുഅഷ്റഫ്,അബ്ദുല്‍ താഹിര്‍, ജിതേഷ്, പ്രസാദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."