മിറാന്‍ഡ മാജിക്: ബ്രസീല്‍ 1-0 അര്‍ജന്റീന
ജിദ്ദ: കായികലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയ ബ്രസീല്‍ അര്‍ജന്റീന പോരാട്ടത്തില്‍ നീലപ്പടക്ക് കാലിടറി. ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിന് ബ്രസീല്‍ സൂപ്പര്‍ ക്ലാസിക്കോയില്‍ ജേതാക്കളായി. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവനിരയുമായി ഇറങ്ങിയ അര്‍ജന്റീന ബ്രസീലിനെ വിറപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. 90 മിനുട്ടും ബ്രസീല്‍ മുന്നേറ്റനിരയെ പ്രതിരോധിക്കാന്‍ അര്‍ജന്റീനയുടെ പ്രതിരോധത്തിന് കഴിഞ്ഞു. കുട്ടീഞ്ഞോ, നെയ്മര്‍, ഫെര്‍മീഞ്ഞോ, ജീസസ് തുടങ്ങിയ മുന്‍നിര താരങ്ങളോട് പൊരുതി നില്‍ക്കാന്‍ അര്‍ജന്റീനക്കായി.
മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീങ്ങുമെന്നിരിക്കെ ഇഞ്ചുറി ടൈമില്‍ ഡിഫന്‍ഡര്‍ മിറാന്‍ഡയുടെ വകയായിരുന്നു ബ്രസീലിന്റെ വിജയഗോള്‍.
ക്യാപ്റ്റന്‍ നെയ്മറുള്‍പ്പെടെ ഏറ്റവും ശക്തമായ ടീമിനെയാണ് ബ്രസീല്‍ കോച്ച് ടിറ്റെ അണിനിരത്തിയത്. ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ ഫിലിപ്പെ കുട്ടീഞ്ഞോ, റോബര്‍ട്ടോ ഫിര്‍മിനോ, ഗബ്രിയേല്‍ ജീസസ് എന്നിവരും ആദ്യ ഇലവനില്‍ തന്നെ ഉണ്ടണ്ടായിരുന്നു. എന്നാല്‍ മറുഭാഗത്ത് ലയണല്‍ സ്‌കലോനിയുടെ ടീമില്‍ വമ്പന്‍ താരങ്ങളൊന്നും ഉണ്ടണ്ടായിരുന്നില്ല. പൗലോ ദിബാലയെയും മൗറോ ഇക്കാര്‍ഡിയെയും ആദ്യ ഇലവനില്‍ തന്നെ കളിപ്പിച്ച സ്‌കലോനി സീനിയര്‍ താരങ്ങളായ നിക്കോളാസ് ഓട്ടമെന്‍ഡിയെയും ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോയെയും പ്ലെയിങ് ഇലവനില്‍ ഇറക്കി.
മത്സര പരിചയം കുറഞ്ഞ, വലിയ താരങ്ങളൊന്നുമില്ലാത്ത അര്‍ജന്റീനക്കെതിരേ ബ്രസീല്‍ മികച്ച മാര്‍ജിനില്‍ ജയിക്കുമെന്നായിരുന്നു പ്രവചിക്കപ്പെട്ടിരുന്നതെങ്കിലും അതുണ്ടായില്ല. ഡിഫന്‍സീവ് ശൈലിയാണ് അര്‍ജന്റീന സ്വീകരിച്ചതെങ്കിലും കൗണ്ടണ്ടര്‍ അറ്റാക്കിലൂടെ അവര്‍ ബ്രസീലിനെ പല തവണ വിറപ്പിച്ചു. ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി കൂടി ടീമിലുണ്ടണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ജയം അര്‍ജന്റീനക്കൊപ്പം നില്‍ക്കുമായിരുന്നു. ആദ്യ പകുതിയില്‍ ഇരുടീമും പതിഞ്ഞ താളത്തിലാണ് കളിച്ചതെങ്കിലും രണ്ടണ്ടാം പകുതിയില്‍ ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ചവച്ചു. ലീഡ് നേടുകയെന്ന ലക്ഷ്യത്തോടെ ഇരു ടീമുകളും അക്രമിച്ചു കളിച്ചു. ഗോളെന്നുറച്ച രണ്ട് അവസരം അര്‍ജന്റീനക്ക് ലഭിച്ചെങ്കിലും ഭാഗ്യം തുണച്ചില്ല. കൂടുതല്‍ സമയവും ബ്രസീലിന്റെ വരുതിയിലായിരുന്നു പന്ത്. റയല്‍ മാഡ്രിഡ് താരം മാഴ്‌സലോ, പി.എസ്.ജി താരം തിയാഗോ സില്‍വ, യുവന്റസ് താരം ഡഗ്ലസ് കോസ്റ്റ എന്നിവരുടെ അഭാവം ബ്രസീല്‍ ടീം പ്രകടിപ്പിച്ചതേയില്ല.
നെയ്മര്‍ ഉള്‍പ്പെടെ ബ്രസീലിന്റെ മുന്നേറ്റനിര ഇരുവിങുകളിലൂടെയും അര്‍ജന്റീനയുടെ ഗോള്‍ മുഖത്ത് ആക്രമണം നടത്തിയെങ്കിലും എല്ലാം പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. ഓട്ടമെന്‍ഡിയും സറാവിയയുമാണ് അര്‍ജന്റീനയുടെ പ്രതിരോധത്തില്‍ മികച്ചു നിന്നത്. ഒന്നാം പകുതിയില്‍ ജീസസിനെ പിടിച്ചുകെട്ടിയ ടാലിയാഫിക്കോയുടെ പ്രകടനം അര്‍ജന്റീനന്‍ നിരയില്‍ മികച്ചു നിന്നു. അര്‍ജന്റീനയുടെ പരീക്ഷണ ടീമിനോടു തോറ്റിരുന്നെങ്കില്‍ അതു ബ്രസീലിനു വലിയ നാണക്കേടാവുമായിരുന്നു. കളി ഷൂട്ടൗട്ടിലേക്കു നീണ്ടണ്ടാല്‍ ഇരു ടീമിനും തുല്യ വിജയ സാധ്യതയാണുണ്ടണ്ടായിരുന്നത്. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനുറ്റില്‍ ഡിഫന്‍ഡര്‍ മിറാന്‍ഡ ബ്രസീലിന്റെ രക്ഷകനാവുകയായിരുന്നു. ഇടതു മൂലയില്‍ നിന്നുള്ള നെയ്മറുടെ കോര്‍ണര്‍ കിക്ക് മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന മിറാന്‍ഡ ഹെഡറിലൂടെ വെടിയുണ്ടണ്ട കണക്കെ വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു.
റഷ്യന്‍ ലോകകപ്പിലേറ്റ തിരിച്ചടിക്കു ശേഷം താല്‍ക്കാലിക കോച്ചായി ചുമതലയേറ്റ സ്‌കലോനിക്കു കീഴില്‍ അര്‍ജന്റീനയുടെ പ്രയാണം ശരിയായ ദിശയിലാണെന്നു തെളിയിക്കുന്നതാണ് ബ്രസീലിനെതിരായ പ്രകടനം. വമ്പന്‍ താരങ്ങളൊന്നുമില്ലാതെ യുവതാരങ്ങളെ അണിനിരത്തിയുള്ള അദ്ദേഹത്തിന്റെ പരീക്ഷണം പിഴച്ചില്ലെന്ന് ഈ മത്സരം തെളിയിച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം കോപ്പ അമേരിക്ക നടക്കാനിരിക്കെ ഇതേ ടീമിനെ തന്നെ മുന്നോട്ടു കൊണ്ടണ്ടുപോകാനായിരിക്കും ഇനി സ്‌കലോനിയുടെ ശ്രമം. വയസന്‍ പടയെ ഇറക്കി തോല്‍വി ചോദിച്ചു വാങ്ങുന്നു എന്ന ചീത്തപ്പേരില്‍ നിന്ന് മാറ്റം കിട്ടാനായിരുന്നു യുവനിരയെ പരീക്ഷിച്ചത്. പരീക്ഷണം ഏറെക്കുറെ വിജയം കണ്ട സ്ഥിതിക്ക് തുടര്‍ന്നുള്ള മത്സരങ്ങളില്‍ ലയണല്‍ മെസ്സി അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ ഭാവി എന്താണെന്ന് കണ്ടറിയണം.
ആദ്യ മത്സരത്തില്‍ ബ്രസീല്‍ സഊദിയെ എതിരില്ലാത്ത രണ്ട് ഗോളിനും അര്‍ജന്റീന ഇറാഖിനെ എതിരില്ലാത്ത നാലു ഗോളിനും പരാജയപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."