HOME
DETAILS
MAL
പ്രസാദത്തോടൊപ്പം 100 രൂപ നല്കിയ യു.പി വനിതാമന്ത്രി വിവാദത്തില്‍
backup
June 06 2017 | 23:06 PM
ലഖ്നൗ: ഹനുമാന് സ്വാമിയുടെ പേരില്‍ നടക്കുന്ന ബഡാമംഗല് ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം പ്രസാദത്തോടൊപ്പം 100 രൂപ നല്കിയ ഉത്തര്‍പ്രദേശ് വനിതാമന്ത്രി വിവാദത്തില്‍.
യോഗി ആദിത്യനാഥ് മന്ത്രി സഭയിലെ സാമൂഹിക ക്ഷേമ മന്ത്രി സ്വാതി സിങ്ങാണ് വിവാദത്തിലകപ്പെട്ടത്. ഇന്നലെ ലഖ്നൗവില്‍ നടന്ന പരിപാടിയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ഇവര്‍ക്കെല്ലാം പ്രസാദത്തിനൊപ്പമാണ് മന്ത്രിയുടെ വക 100 രൂപയും നല്‍കിയത്.
ദിവസങ്ങള്‍ക്ക് മുന്‍പ് മന്ത്രി ഒരു ബിയര്‍പാര്‍ലര്‍ ഉദ്ഘാടനം ചെയ്തത് പ്രതിഷേധത്തിനിടയാക്കിയിരിക്കെയാണ് 100രൂപ നല്കി അടുത്ത വിവാദത്തിന് തിരികൊളുത്തിയത്. ബി.ജെ.പി നേതാവായ ദയാശങ്കര്‍ സിങിന്റെ ഭാര്യയാണ് സ്വാതി സിങ്. ബിയര്‍ പാര്‍ലര്‍ ഉദ്ഘാടനം ചെയ്തതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വാതി സിങ്ങിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."