മനുഷ്യന്‍ മാംസഭുക്കോ അതോ സസ്യഭുക്കോ
തിളച്ചു മറിഞ്ഞുകൊണ്ടിരിക്കുന്ന 'ബീഫ് ' ചര്‍ച്ച പല തലങ്ങളിലേക്ക് വ്യാപിച്ചു പോവുകയാണ്. ചാനല്‍ ചര്‍ച്ചകളില്‍നിന്നു മാറി സമൂഹമാധ്യമങ്ങളിലാണ് വ്യക്തികള്‍ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നത് . അതില്‍ ഏറ്റവും പുതുതായി കാണാന്‍ കഴിഞ്ഞ ഒന്ന് മനുഷ്യന്‍ മാംസഭുക്കാണോ സസ്യഭുക്കാണോ എന്നാണ്. പല ബീഫ് വിരോധികളും അവരുടെ വാദം ശരിവയ്ക്കാന്‍ മനുഷ്യന്‍ സസ്യഭുക്കാണെന്നും അതിനു കാരണമായി മനുഷ്യന്റെ ശരീരഘടനയെ കുറിച്ചും മറ്റും പ്രതിപാദിക്കുന്നുണ്ട്.
ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം, ആഹാര ദഹന പ്രക്രിയയുടെ തുടക്കഭാഗമാണ് വായ . അതിലെ തന്നെ പല്ലുകളാണ് ദിന പ്രക്രിയയില്‍ പ്രധാന പങ്കുവഹിക്കുന്നത്. പല്ലുകളുടെ ഘടന മാംസഭുക്കുകളിലും സസ്യഭുക്കുകളിലും വ്യത്യസ്തമാണ്. സസ്യഭുക്കുകളായ മുയല്‍, അണ്ണാന്‍ പോലുള്ളവയില്‍ സാധാരണയായി പരന്ന വീതികൂടിയ പല്ലുകളാണ് കാണപ്പെടാറുള്ളത്. അതുപോലെ മാംസഭുക്കുകളായ സിംഹം, കടുവ തുടങ്ങിയവയില്‍ വളരെ കൂര്‍ത്ത മൂര്‍ച്ചയേറിയ പല്ലുകളാണ് കാണപ്പെടാറുള്ളത്. മനുഷ്യനെ സംബന്ധിച്ചിടത്തോളം മനുഷ്യന് പരന്നതും വീതിയുള്ളതുമായ പല്ലുകളും കൂര്‍ത്തതും മൂര്‍ച്ചയുള്ള പല്ലുകളുമുണ്ട് .
ഇതില്‍നിന്ന് തന്നെ നമുക്ക് വ്യക്തമായി മനസ്സിലാക്കാം മനുഷ്യന്റെ ശരീരഘടന മാംസാഹാരത്തിനും സസ്യാഹാരത്തിനും ഇണങ്ങുന്നതാണെന്നും എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നത് ഓരോ വ്യക്തികളുടെ അവകാശമാണ് എന്നും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."