ഭരണഘടനയില്‍ കൈകടത്തിയുള്ള ബി.ജെ.പി സര്‍ക്കാരിന്റെ നീക്കങ്ങള്‍ ആശങ്കയുളവാക്കുന്നു: കെ.എം.സി.സി
റിയാദ്: ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി ഭരണഘടനയിലേക്കുള്ള ബി.ജെ.പി സര്‍ക്കാരിന്റെ കടന്നുകയറ്റം ആശങ്കാജനകമാണെന്നും അപലപനീയമാണെന്നും റിയാദ് കെ.എം.സി.സി പാലക്കാട് ജില്ലാ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. മുത്തലാഖ് ബില്‍ പൗരത്വ ബില്‍ തുടങ്ങി ന്യൂനപക്ഷ സമുദായങ്ങളെ മുള്‍മുനയില്‍ നിര്‍ത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഹിഡന്‍ അജണ്ടകള്‍ കാലക്രമേണ രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്കെത്തിക്കുമെന്നും മതേതര കക്ഷികള്‍ ഇതിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സയ്യിദ് നാസ്സര്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് അബുസ്സലാം സാഹിബ് തൃക്കരിപ്പൂര്‍ ഉദ്ഘാടനം ചെയ്തു. ഒഴിവുവന്ന ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ നിന്നുള്ള അഷ്റഫ് വെള്ളപ്പാടത്തിനെ തെരഞ്ഞെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് സെക്രട്ടറി ജലീല്‍ തിരൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മാമുക്കോയ തറമ്മല്‍, എ,യു സിദ്ധീഖ് അഷ്റഫ് തോട്ടപ്പായി, അബ്ദുല്‍ റഷീദ്, മുസ്തഫ പൊന്നംകോട്, ശരീഫ് പട്ടാമ്പി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."