തല്ലു കൊണ്ടത് എസ്.എഫ്.ഐ നേതാവ്; ചുളുവില്‍ ക്രെഡിറ്റെടുക്കാന്‍ നോക്കിയ സംഘികളെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
കൊച്ചി: പൊലിസ് റോഡിലിട്ട് മര്‍ദ്ദിക്കുന്ന യുവതിയുടെ ചിത്രം ഷെയര്‍ ചെയ്ത് ജനശ്രദ്ധ നേടാന്‍ ശ്രമിച്ച സംഘികളെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. എസ്.എഫ്.ഐ നേതാവാണ് മര്‍ദ്ദനത്തിന് ഇരയായതെന്നും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ശബരിമല പ്രതിഷേധത്തിലേത് എന്ന നിലക്ക് വ്യാജ പ്രചരണം നടത്തുകയാണെന്നും പുറത്തു വന്നു.
എറണാകുളം കലക്ട്രേറ്റിന് സമീപം 2005 ജൂലൈ മൂന്നിന് എസ്.എഫ്.ഐ നടത്തിയ കൗണ്‍സിലിംഗ് ഉപരോധസമരത്തില്‍ ഇടത് വിദ്യാര്‍ഥി സംഘടനയുടെ മുന്‍ ജില്ലാ സെക്രട്ടറിയായ എം.ബി. ഷൈനിയെ പൊലിസ് മര്‍ദിക്കുന്ന ചിത്രമാണ് ശബരിമല പ്രതിഷേധത്തിലേത് എന്ന പേരില്‍ പ്രചരിപ്പിച്ചത്.
സി.പി.എം സംസ്ഥാന നേതാവായ പി. രാജീവ് ഇത് വ്യക്തമാക്കി ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. ഷൈനി ഇപ്പോള്‍ സിപിഎം വൈപ്പിന്‍ ഏരിയാ കമ്മിറ്റി അംഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിശ്വാസികളായ അമ്മമാരെ എന്തിന് പൊലിസ് ഇങ്ങനെ തല്ലി ചതയ്ക്കുന്നുവെന്ന അടിക്കുറിപ്പോടെ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ഫോട്ടോ ഏറെ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധിയില്‍ പ്രതിഷേധിക്കുന്ന അമ്മയെ കമ്മ്യൂണിസ്റ്റ് പൊലിസ് തല്ലുന്നുവെന്നായിരുന്നു പോസ്റ്റ്.
വ്യാപകമായി ഇത് പ്രചരിച്ചതോടെ പൊലിസിന്റെ ക്രൂര നടപടികള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."