HOME
DETAILS

2000 കോടിയുടെ തട്ടിപ്പ്; നാല് ഇന്ത്യക്കാരും പാക് സ്വദേശിയും കുറ്റക്കാരെന്ന് യു.എസ്

  
backup
June 06 2017 | 23:06 PM

2000-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%b2%e0%b5%8d

 


വാഷിങ്ടണ്‍: അമേരിക്കയിലെ കോള്‍ സെന്റര്‍ തട്ടിപ്പ് കേസില്‍ നാല് ഇന്ത്യക്കാരും ഒരു പാക് പൗരനും കുറ്റക്കാരെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ജസ്റ്റിസ്. രാജുഭായ് പട്ടേല്‍(32), വിരാജ് പട്ടേല്‍(33), ദിലീപ് കുമാര്‍ അംബല്‍ പട്ടേല്‍(53), ഹാര്‍ദിക് പട്ടേല്‍(31) എന്നിവരാണ് പ്രതികളായ ഇന്ത്യക്കാര്‍. ഹാര്‍ദിക് പട്ടേലിനെ ഗൂഢാലോചന നടത്തിയതിന് നേരത്തെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
25 കാരനായ ഫഹദ് അലിയാണ് പിടിയിലായ പാകിസ്താന്‍കാരന്‍. ടെക്‌സസിലെ ജില്ലാ കോടതി ജഡ്ജ് ഡേവിഡ് ഹിറ്റ്‌നര്‍ ആണ് വിധി പ്രസ്താവിച്ചത്.
സാമ്പത്തിക തിരിമറിയാണ് ഇവര്‍ക്കെതിരായ കുറ്റം. ശിക്ഷ പിന്നീട് വിധിക്കും. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള അംഗീകാരമില്ലാത്ത കോള്‍ സെന്ററുകളിലെ ജീവനക്കാര്‍ ആദായനികുതി വകുപ്പില്‍ നിന്നാണെന്ന് തെറ്റിദ്ധരിപ്പിച്ച് അമേരിക്കക്കാരില്‍ നിന്നും കോടികള്‍ തട്ടിയെടുത്തെന്നാണ് കേസ്.
രജിസ്റ്റര്‍ ചെയ്യാത്ത കോള്‍സെന്ററുകള്‍ വഴി ദിവസവും ഒരു കോടി മുതല്‍ ഒന്നരക്കോടി വരെ ഇത്തരത്തിലുള്ള തട്ടിപ്പിലൂടെ ഇവര്‍ നേടിയതായി യു.എസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. 15,000 മുതല്‍ 70,000 വരെയായിരുന്നു ജീവനക്കാരുടെ ശമ്പളം. കൂടുതല്‍ പണം തട്ടിയെടുക്കുന്നവര്‍ക്ക് പ്രത്യേക സമ്മാനങ്ങളും കമ്പനി നല്‍കിയിരുന്നു.
2012 ഓഗസ്റ്റ് മുതലാണ് പ്രതികള്‍ തട്ടിപ്പ് ആരംഭിച്ചത്. ഹാര്‍ദിക് പട്ടേല്‍ ആണ് ഇത്തരത്തില്‍ കോള്‍ സെന്ററുകള്‍ നടത്തിയിരുന്നത്. പിന്നീട് ഇയാള്‍ അമേരിക്കയില്‍ എത്തുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  2 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  7 minutes ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 hours ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago