പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സൈന്യത്തില്‍ ചേരാന്‍ സൗജന്യ പരിശീലനം
മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ, യുവാക്കള്‍ക്ക് സൈനിക, അര്‍ധസൈനിക, പൊലിസ് വിഭാഗങ്ങളില്‍ ജോലി നേടാന്‍ സഹായകമായ രണ്ടു മാസത്തെ സര്‍ക്കാര്‍ അംഗീകൃത പ്രീറിക്രൂട്ട്‌മെന്റ് പരിശീലനം നടപ്പിലാക്കുന്നു. 17നും 26നുമിടയില്‍ പ്രായമുള്ള 10ാം ക്ലാസോ അതിലധികമോ വിദ്യാഭ്യാസ യോഗ്യതയും ആരോഗ്യവുമുള്ള ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഭക്ഷണം, താമസം അടക്കമുള്ള രണ്ട് മാസത്തെ പരിശീലനത്തിന്റെ ചെലവ് ജില്ലാ പഞ്ചായത്ത് വഹിക്കും. സര്‍ക്കാര്‍ അക്രഡിറ്റഡ് സ്ഥാപനമായ കോഴിക്കോട് പ്രിറിക്രൂട്ട്‌മെന്റ് ട്രെയിനിങ് സെന്ററിലാണ് പരിശീലനം. സേനാതെരഞ്ഞെടുപ്പുകളില്‍ കാര്യക്ഷമതാ പരീക്ഷകളിലും എഴുത്തു പരീക്ഷയിലും ഇന്റര്‍വ്യൂയിലും വിജയിക്കാനുതകുന്ന തരത്തിലുള്ളതാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രാഥമിക സ്‌ക്രീനിങിനായി ഒന്‍പതിന് രാവിലെ 11ന് ജില്ലാ പട്ടികജാതി വികസന ഓഫിസില്‍ എത്തണം.
ഫോണ്‍ 9447469280, 9447546617, 9746033681, 0495 2373485.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."