സാമ്പത്തിക മാന്ദ്യം: ജനപ്രിയ ബിസ്കറ്റായ പാര്‍ലെ പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നു
ബംഗളൂരു: ഉല്‍പ്പാദനം കുറയ്ക്കാനും ജീവനക്കാരെ വെട്ടിക്കുറയ്ക്കാനും പാര്‍ലെ കമ്പനിയും. രാജ്യത്തെ ജനപ്രിയ ബിസ്കറ്റ് ബ്രാന്‍ഡായ പാര്‍ലെയാണ് സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട് പതിനായിരത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നത്.
ചരക്കുസേവന നികുതിയിലെ ഉയര്‍ന്ന നിരക്കും തിരിച്ചടിയാണെന്നാണ് വിശദീകരണം. 18 ശതമാനം ജി.എസ്.ടി ബിസ്കറ്റ് വില്‍പ്പനയില്‍ വന്‍ ഇടിവുണ്ടാക്കിയതാണ് ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക് എത്തിച്ചതെന്ന് പാര്‍ലെ കാറ്റഗറി ഹെഡ് മായങ്ക് ഷാ പറഞ്ഞു.
ജി.എസ്.ടി വര്‍ധിപ്പിച്ചപ്പോള്‍ അഞ്ചുരൂപയുടെ പായ്ക്കറ്റിനുപോലും നികുതിവന്നു. തുടര്‍ന്ന് അഞ്ച് രൂപ പായ്ക്കില്‍ ഉള്‍പ്പെടെ ബിസ്കറ്റുകളുടെ എണ്ണത്തില്‍ കുറവുവരുത്തി. ഇത് വില്‍പ്പനയെ ബാധിച്ചു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 90 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ലെ ബിസ്ക്കറ്റിന് ഗ്രാമീണ മേഖലയില്‍ ഏറെ ഉപഭോക്താക്കളാണുള്ളത്. കമ്പനിയുടെ വരുമാനത്തിന്റെ മൂന്നില്‍രണ്ടും സാധാരണക്കാരില്‍നിന്നാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."