പാങ്ങപ്പാറ ദുരന്തം: ഫ്‌ളാറ്റ് നിര്‍മാണത്തിന് സ്‌റ്റോപ്പ് മെമ്മോ
തിരുവനന്തപുരം: മണ്ണിടിഞ്ഞുവീണ് നാല് പേരുടെ മരണത്തിനിടെയാക്കിയ പാങ്ങപ്പാറയിലെ ഫ്‌ളാറ്റ് നിര്‍മാണത്തിന് സ്‌റ്റോപ്പ് മെമ്മോ. നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. അറിയിപ്പുണ്ടണ്ടാകുന്നതുവരെ നിര്‍മാണപ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം. അതേസമയം അനുമതിയില്ലാതെയാണ് ഫ്‌ളാറ്റ് നിര്‍മാണം നടന്നുവന്നതെന്ന ആരോപണവും ഉയര്‍ന്നു വന്നിട്ടുണ്ടണ്ട്.
ഇന്നലെ രാവിലെ സംഭവസ്ഥലം സന്ദര്‍ശിച്ച മന്ത്രി അപകടമുണ്ടണ്ടായ സ്ഥലത്തിന് തൊട്ടടുത്തുള്ള ഫ്‌ളാറ്റുകളിലുള്ളവരെയും മാറ്റി പാര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാകലക്ടറെ ചുമതലപ്പെടുത്തി.
ഫ്‌ളാറ്റ് നിര്‍മാണത്തിന് ടൗണ്‍പ്ലാനിങ് വിഭാഗത്തിന്റെ അനുമതിയില്ലെന്ന ആരോപണവും ഉയര്‍ന്നു വന്നിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിന് നഗരസഭയില്‍ നിന്ന് അനുമതി നേടിയശേഷം പ്ലാനില്‍ മാറ്റംവരുത്തി. എന്നാല്‍ വിസ്തൃതികൂട്ടി രണ്ടണ്ടാമത് സമര്‍പ്പിച്ച പ്ലാന്‍ നഗരസഭ അംഗീകരിക്കും മുന്‍പാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."