HOME
DETAILS

സീസണ്‍ എത്തിയിട്ടും അടിസ്ഥാന സൗകര്യങ്ങളില്ലാതെ കോവളം തീരം

  
backup
October 18 2018 | 05:10 AM

%e0%b4%b8%e0%b5%80%e0%b4%b8%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%b8

കോവളം: ടൂറിസം സീസണ്‍ തുടങ്ങുന്ന കോവളം തീരത്ത് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വിദേശ വിനോദ സഞ്ചാരികളെ തീരത്ത് നിന്നും അകറ്റുമെന്ന് ആശങ്ക ഉയരുന്നു. ഓഖി കൊടുങ്കാറ്റിനും നിപാ പകര്‍ച്ചപ്പനിക്കും ശേഷം സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയും വര്‍ഷാവര്‍ഷം കൂടിവരുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളുമെല്ലാം വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയാകുമോയെന്ന ആശങ്കക്കിടയിലാണ് അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കോവളത്തെ ടൂറിസംസീസണുമേല്‍ കരിനിഴല്‍ വീഴ്ത്തുന്നത്.
കോവളം വികസനത്തിന്റെ പേരില്‍ ലക്ഷങ്ങളും കോടികളും ചെലവഴിക്കുന്നതായി അവകാശപ്പെടുമ്പോഴും ബീച്ചുകളുടെ ഇരുട്ടകറ്റാന്‍ പോലും അധികൃതര്‍ക്കായിട്ടില്ല. വിദേശ വനിതയുടെ കൊലപാതകത്തെ തുടര്‍ന്ന് ഉണ്ടായ വിവാദങ്ങള്‍ക്ക് തടയിടാന്‍ കോവളം തീരത്ത് സ്ഥാപിച്ച മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകളും ഇതുവരെ കത്തിക്കാനായിട്ടില്ല.
വിവിധ വകുപ്പുകള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് തീരത്തെ ഇരുട്ടിലാക്കുന്നതെന്നാണ് ആക്ഷേപം. സന്ധ്യയോടെ ഇരുട്ടില്‍ തപ്പുന്ന സഞ്ചാരികള്‍ക്കും സുരക്ഷാ ജോലിയിലുള്ള പൊലിസുകാര്‍ക്കും വെളിച്ചം പകരാന്‍ പൊലിസുകാര്‍ തന്നെ സ്വന്തം ചെലവില്‍ രണ്ട് ലൈറ്റുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തകര്‍ന്നു തുടങ്ങിയ നടപ്പാതയില്‍ അറ്റകുറ്റപ്പണി നടത്താത്ത് കാരണം പൊട്ടി പ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി സഞ്ചാരികളെ അപകടപ്പെടുത്തുന്ന നിലയിലാണ്. അന്തര്‍ ദേശീയ ടൂറിസം കേന്ദ്രമായിട്ടും ഒരുനല്ല നടപ്പാത പോലും വിനോദ സഞ്ചാരികള്‍ക്കായി തയാറാക്കാന്‍ കഴിയാത്ത ടൂറിസം വകുപ്പാണ് കോടികള്‍ മുടക്കി വിദേശത്തടക്കം ട്രാവള്‍ മാര്‍ട്ടുകളും റോഡ് ഷോകളും നടത്തി സഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ പെടാപ്പാട് പെടുന്നത്.
നടപ്പാതയില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പുപയോഗിച്ചുള്ള കൈവരി തുരുമ്പിച്ച് തകര്‍ന്നിട്ടും ഇത് മാറ്റി സ്ഥാപിക്കാനോ സഞ്ചാരികളെ മുറിവേല്‍പ്പിക്കാവുന്ന രീതിയില്‍ നിലകൊള്ളുന്ന ഇതിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനോ പോലും ബന്ധപ്പെട്ടവര്‍ ഇതുവരെ തയാറായിട്ടില്ല.
സമീപത്തെ ഹോട്ടലുകളില്‍ നിന്നും കക്കൂസ് മാലിന്യമടക്കം തീരത്ത് ഒഴുക്കിവിടുന്നത് കാരണം ബിച്ചിന്റെ പല ഭാഗങ്ങളും മാലിന്യം കെട്ടി നിന്ന് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. കാലങ്ങളായുള്ള ഇത്തരം പ്രതിസന്ധികള്‍ ഏറെയുണ്ടെങ്കിലും കോവളംവിനോദ സഞ്ചാര മേഖലക്ക് വലിയ പരുക്കേല്‍പ്പിക്കാതെയാണ് പോയ വര്‍ഷം കടന്നു പോയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2107 ല്‍ 5.71 ശതമാനം സഞ്ചാരികളുടെ വര്‍ധനയുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബീച്ച് ടൂറിസവും ആയുര്‍വേദ ടൂറിസവുമടക്കം പലതരത്തിലുള്ള ടൂറിസം സാധ്യതകള്‍ കേരളത്തിലുണ്ടെങ്കിലും കടലോര ടൂറിസത്തിന് ലഭിച്ചത്ര പ്രചാരവും ആകര്‍ഷണവും മറ്റുള്ളവയ്ക്ക് ലഭിച്ചില്ല.
ശാന്തമായ കടലും പ്രശാന്തമായ കാലാവസ്ഥയുമെല്ലാം വിദേശ വിനോദസഞ്ചാരികളെ ഏറെ ആകര്‍ഷിച്ച തീരമാണ് കോവളം. കാലാവസ്ഥയിലുണ്ടായ വ്യതിയാനവും വിഴിഞ്ഞംതുറമുഖ നിര്‍മാണം തുടങ്ങിയശേഷം പ്രദേശത്തെ കടലിന്റെ സ്വഭാവത്തിലുണ്ടായ മാറ്റവും കോവളം തീരത്തെ കടലിന്റെ ശാന്തതക്കും കോട്ടം തട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ഉണ്ടായ വിദേശവനിതയുടെ കൊലപാതകവും കോവളം ടൂറിസം സീസണിന് നാണക്കേടുണ്ടാക്കി. കേരളത്തിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ക്കെതിരേ അതിക്രമങ്ങള്‍ കൂടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ പുറത്തു വിട്ടിരുന്നു.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം വിനോദസഞ്ചാരികളുമായി ബന്ധപ്പെട്ട എട്ട് കേസുകള്‍ 2014ല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ 2016 ആയപ്പോഴേക്കും ഇത് 15 ആയും 2017ല്‍ 27 ആയും വര്‍ധിച്ചു. ഇതൊക്കെ കണക്കിലെടുത്ത് പൊലിസും കനത്ത ജാഗ്രതയിലാണെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ ഇനിയും കാലതാമസം വരുത്തിയാല്‍ കോവളത്തെ സീസണ് വലിയ തിരിച്ചടിയായി മാറും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  10 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  10 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  10 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  10 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  10 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  10 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  10 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  10 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  10 days ago