കിവികളുടെ ചിറകരിഞ്ഞ് ഇംഗ്ലണ്ട്
കാര്‍ഡിഫ്: ഐ.സി.സി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെതിരേ ഇംഗ്ലണ്ടിന് 87 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 311 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 223 റണ്‍സിന് കൂടാരം കയറുകയായിരുന്നു. ജയത്തോടെ ഇംഗ്ലണ്ട് സെമിയില്‍ കടക്കുന്ന ആദ്യ ടീമായി. കെയ്ന്‍ വില്യംസന്‍(87) നേടിയ അര്‍ധസെഞ്ച്വറിയാണ് ടീമിന്റെ സ്‌കോര്‍ 200 കടത്തിയത്. മാര്‍ട്ടിന്‍ ഗുപ്ടില്‍(27) ലൂക് റോഞ്ചി90) റോസ് ടെയ്‌ലര്‍(39) എന്നിവര്‍ നിരാശപ്പെടുത്തി. ഇംഗ്ലണ്ടിന് വേണ്ടി ലിയാം പ്ലങ്കറ്റ് നാലു വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടിയ കിവീസ് ഇംഗ്ലണ്ടിനെ ബാറ്റിങിനയക്കുകയായിരുന്നു. പതിയെ തുടങ്ങിയ ഇംഗ്ലണ്ടിന് സ്‌കോര്‍ 37ല്‍ നില്‍ക്കെ ഓപണര്‍ ജേസന്‍ റോയി(13)യെ നഷ്ടമായി. 23 പന്തില്‍ രണ്ടു ബൗണ്ടറിയടിച്ച റോയിയെ മില്‍നെ ബൗള്‍ഡാക്കുകയായിരുന്നു. പിന്നീട് ജോ റൂട്ട്(64) അലക്‌സ് ഹെയ്ല്‍സ്(56) സഖ്യം ടീമിനെ മുന്നോട്ടു നയിച്ചു. 81 റണ്‍സിന്റെ കൂട്ടുകെട്ട് ഇരുവരും ചേര്‍ന്നുണ്ടാക്കി.
62 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ടു സിക്‌സറും അടങ്ങുന്നതാണ് ഹെയ്ല്‍സിന്റെ ഇന്നിങ്‌സ്. റൂട്ടിന്റെ ഇന്നിങ്‌സില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സറുമുണ്ടായിരുന്നു.
ഹെയ്ല്‍സിനെ പുറത്താക്കി മില്‍നെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ ഇയാന്‍ മോര്‍ഗന്‍(13) നിരാശപ്പെടുത്തി. മോര്‍ഗനെ കോറി ആന്റേഴ്‌സനാണ് പുറത്താക്കിയത്.അധികം വൈകാതെ തന്നെ റൂട്ടിനെയും ആന്റേഴ്‌സന്‍ മടക്കി. ഇതോടെ മത്സരത്തിലെ ആധിപത്യം ഇംഗ്ലണ്ടിന് നഷ്ടമാവുന്നതാണ് കണ്ടത്. ബെന്‍ സ്‌റ്റോക്‌സ്(48) പൊരുതിയെങ്കിലും അര്‍ധസെഞ്ച്വറിക്ക് മുന്‍പ് പുറത്തായി. അഞ്ചിന് 210 എന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിനെ പിന്നീട് ജോസ് ബട്‌ലര്‍(61*) മുന്നില്‍ നിന്ന് നയിച്ചു.
ആദില്‍ റഷീദ്(12) മോയിന്‍ അലി(12) ലിയാന്‍ പ്ലങ്കറ്റ്(15) എന്നിവരെ കൂട്ടുപിടിച്ച് സ്‌കോര്‍ 310ലെത്തിക്കുകയായിരുന്നു ബട്‌ലര്‍. 48 പന്തില്‍ രണ്ടു ബൗണ്ടറിയും രണ്ടു സിക്‌സറും താരം പറത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."