ഫ്‌ളാറ്റ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് മരണം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു
തിരുവനന്തപുരം: ഫ്‌ളാറ്റ് നിര്‍മാണത്തിന് പൈലിങ് നടത്തുന്നതിനിടയില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്ത് അധികൃതര്‍ക്ക് നോട്ടീസയച്ചു.
മൈനിങ് ആന്‍ഡ് ജിയോളജി ഡയരക്ടറും നഗരസഭാ സെക്രട്ടറിയും രണ്ടാഴ്ചയ്ക്കകം സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
കേസ് നവംബര്‍ 14ന് പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മണ്ണന്തല സൂര്യപ്രഭാ ഓഡിറ്റോറിയത്തിന് സമീപം സ്വകാര്യവ്യക്തിയുടെ ഫ്‌ളാറ്റിന്റെ പൈലിങ് ജോലിക്കിടയിലായിരുന്നു അപകടം. കന്യാകുമാരി സ്വദേശി ജയനാണ് (47) മരിച്ചത്.
ഒപ്പമുണ്ടായിരുന്നവര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. ഫ്‌ളാറ്റ് നിര്‍മാണത്തിനായി മണ്ണിടിച്ച് താഴ്ത്തിയിരുന്നു. ഇത് മഴയില്‍ കുതിര്‍ന്നതും പൈലിങിനിടയില്‍ മണ്ണ് ഇളകിയതുമാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."