കര്‍ണാടകയില്‍ ദുരഭിമാനക്കൊല
ബംഗളൂരു: കര്‍ണാടകയില്‍ ദലിത് യുവാവിനെ വിവാഹം കഴിച്ചതിന് ഗര്‍ഭിണിയായ മുസ്ലിം യുവതിയെ ബന്ധുക്കള്‍ ചുട്ടുകൊന്നു. മുദ്ദെബിഹാല്‍ താലൂക്കിലെ ഗുണ്ടകനാല് ഗ്രാമത്തിലാണ് ദുരഭിമാനകൊലപാതകം നടന്നത്.
ബാനു അത്തര്‍(22) എന്ന യുവതിയെയാണ് ബന്ധുക്കള്‍ ചുട്ടുകൊന്നത്. സംഭവത്തില്‍ യുവതിയുടെ സഹോദരന് അക്ബര്‍, മാതാവ് റംസാന്ബി, സഹോദരി ദേവല്ബി, ഇവരുടെ ഭര്‍ത്താവ് ജീലാനി എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.
സയബെന്ന കെന്നൂര്(21) എന്ന ദലിത് യുവാവുമായി പ്രണയത്തിലായ ബാനു അത്തര്‍ ബന്ധുക്കളെ പേടിച്ച് ഗോവയിലേക്ക് ഒളിച്ചോടി അവിടെയായിരുന്നു താമസിച്ചിരുന്നത്. പിണക്കം മാറി ബന്ധുക്കള്‍ സ്വീകരിച്ചേക്കുമെന്ന വിശ്വാസത്തിലാണ് യുവതി സ്വന്തം വീട്ടിലേക്ക് എത്തിയത്. കഴിഞ്ഞ ഞായറാഴ്ച 3.30ന് ഭര്‍ത്താവുമൊന്നിച്ചാണ് യുവതി സ്വന്തം വീട്ടിലെത്തിയത്.
എന്നാല്‍ ബന്ധുക്കള്‍ തന്നെയും ഭാര്യയേയും തള്ളിപ്പുറത്താക്കി. ആക്രമണം ഭയന്ന് തങ്ങള്‍ വീടിന് വെളിയിലേക്ക് ഓടിയെങ്കിലും അപ്പോഴേക്കും ഭാര്യയെ പിടികൂടി തീകൊളുത്തിയിരുന്നതായി സയബെന്ന പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."