എസ്.കെ.എസ്.എസ്.എഫ് എയര്‍പോര്‍ട്ട് മാര്‍ച്ച് വിളംബര കണ്വന്ഷന്
കൊണ്ടോട്ടി: ഫാസിസ്റ്റ് അജന്‍ഡകള്‍ക്കെതിരേ എസ്.കെ.എസ്.എസ്.എഫ് പ്രഖ്യാപിച്ച എയര്‍പോര്‍ട്ട് മാര്‍ച്ച് സമൂഹം ഏറ്റെടുക്കുമെന്ന് ടി.വി ഇബ്രാഹിം എം.എല്‍.എ അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് കൊണ്ടോട്ടിയില്‍ സംഘടിപ്പിച്ച എയര്‍പോര്‍ട്ട് മാര്‍ച്ച് വിളംബര കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരസ്വാതന്ത്ര്യം നിരന്തരം നിഷേധിക്കപ്പെട്ട കാഴ്ചയാണ് രാജ്യത്ത് കാണുന്നത്. ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ സമൂഹമധ്യേ ഉയര്‍ത്തുന്നതിന് എയര്‍പോര്‍ട്ട് മാര്‍ച്ച് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. അലവിക്കുട്ടി ഫൈസി മുതുവല്ലൂര്‍ അധ്യക്ഷനായി. എസ്.കെ.പി.എം തങ്ങള്‍, ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, ജബ്ബാര്‍ ഹാജി, മുസ്തഫ അഷ്റഫ് കക്കുപ്പടി, അബ്ദുറഹീം ചുഴലി, സലാം ദാരിമി കിണവക്കല്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, ബശീര്‍ ഫൈസി ദേശമംഗലം, സത്താര്‍ പന്തലൂര്‍, റശീദ് ഫൈസി വെള്ളായിക്കോട്, കെ.എന്‍.എസ് മൗലവി, റഫീഖ് അഹ്മദ് തിരൂര്‍, ആശിഖ് കുഴിപ്പുറം, ഡോ. സുബൈര്‍ ഹുദവി ചേകനൂര്‍, കുഞ്ഞാലന്‍ കുട്ടി ഫൈസി, ശുഐബ് നിസാമി, അബ്ദുല്‍ ഗഫൂര്‍ ദാരിമി, ശിഹാബ് കുഴിഞ്ഞളം, മോയുട്ടി മൗലവി, ബാപ്പു പുതുപ്പറമ്പ് സംസാരിച്ചു. ആസിഫ് ദാരിമി പുളിക്കല്‍ സ്വാഗതവും ഉമര്‍ ദാരിമി കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."