HOME
DETAILS
MAL
കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം: കുഞ്ഞാലിക്കുട്ടി
backup
June 06 2017 | 23:06 PM
മലപ്പുറം: ഖത്തര്‍ വിഷയത്തില്‍ കക്ഷി ചേരേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഖത്തറുമായുള്ള ബന്ധത്തില്‍ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ.
ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍, മലയാളി സംഘടനാ നേതാക്കള്‍, കേന്ദ്ര സര്‍ക്കാര്‍ എന്നിവരുമായി ബന്ധപ്പെട്ടുവരികയാണ്. പ്രശ്നവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചാരണങ്ങളും അഭ്യൂഹങ്ങളും പ്രവാസികളെയും ബന്ധുക്കളെയും കൂടുതല്‍ പരിഭ്രാന്തരാക്കാന്‍ മാത്രമേ വഴിയൊരുക്കൂ. ഇത്തരം പ്രചാരണങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."